കൊല്‍ക്കത്ത; ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വധിക്കുമെന്നും ഹൗറപ്പാലം തകര്‍ക്കുമെന്നും ജെയ്‌ഷെ മുഹമ്മദ് ഭീഷണി. കിഴക്കന്‍ റെയില്‍വേ അധികൃതര്‍ക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്. തനിക്ക് 50 കോടി നല്‍കണമെന്നും ഇല്ലെങ്കില്‍ തിക്താനുഭവം ഉണ്ടാകുമെന്നും ജെയ്‌ഷെ അംഗമെന്ന് അവകാശപ്പെടുന്നയാളിന്റെ കത്തില്‍ പറയുന്നു.
















