ബംഗളുരു: കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ നടന്ന റെയ്ഡില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 93 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ പിടികൂടി. കമ്മിഷന്‍ വാങ്ങി പഴയ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ നല്‍കുന്ന സംഘത്തിലെ ഏഴ് പേര്‍ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്.
നോട്ടുകള്‍ മാറ്റി വാങ്ങാനുണ്ടെന്ന് പറഞ്ഞാണ് എന്‍ഫോഴ്സ്‌മെന്റ് സംഘം ഇടനിലക്കാരെ പിടികൂടിയത്. ഇടനിലക്കാര്‍ക്ക് ബാങ്ക് ഉദ്യോഗസ്ഥന്മാരുമായുള്ള ബന്ധത്തെക്കുറിച്ചും എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നുണ്ട്. ഇടനിലക്കാര്‍ക്ക് ചില ബാങ്ക് ഉദ്യോഗസ്ഥര്‍ തന്നെ പുതിയ നോട്ടുകള്‍ എത്തിച്ചുകൊടുക്കുന്നുണ്ടുള്ള വിവരം ലഭിച്ചിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
















