ചെന്നൈ: രണ്ടായിരത്തിന്റെ നോട്ടുകളും അഞ്ചു വര്‍ഷം കൊണ്ട് പടിപടിയായി പിന്‍വലിക്കുമെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും ചിന്തകനും സാമ്പത്തിക വിദഗ്ധനുമായ എസ് ഗുരുമൂര്‍ത്തി. 1000, 500 നോട്ടുകള്‍ അസാധുവാക്കിയതു മൂലമുണ്ടായ വിടവ് നികത്താന്‍ വേണ്ടി മാത്രമാണ് 2000ത്തിന്റെ നോട്ടിറക്കിയത്. അഞ്ചു വര്‍ഷം കൊണ്ട് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളെല്ലാം പിന്‍വലിക്കും. 500 രൂപ നോട്ടാകും ക്രമേണ ഏറ്റവും വലിയ തുകക്കുള്ള കറന്‍സി.
















