മൊഗാദിഷു: സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍ ചാവേര്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. 48 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൊഗാദിഷു തുറമുഖത്തിന്റെ ഗേറ്റിലാണ് സ്‌ഫോടനം നടന്നത്. തുറമുഖത്തെ നികുതി പിരിക്കുന്ന ഓഫീസിനു നേര്‍ക്കായിരുന്നു ആക്രമണം. സ്‌ഫോടനത്തിനു ശേഷം വെടിവയ്‌പും ഉണ്ടായതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഭീകര സംഘടനയായ അല്‍ ഷബാബ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
ഈജിപ്തിലെ പ്രധാന ക്രിസ്ത്യന്‍ പളളിയിലുണ്ടായ സ്‌ഫോടനത്തില്‍ ഇരുപത്തിയഞ്ചു പേര്‍ മരിച്ചു. അടുത്തിടെ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
ആറ് പോലീസുകാര്‍ കൊല്ലപ്പെട്ട ബോംബ് സ്‌ഫോടനത്തിന് തൊട്ടുപിന്നാലെയാണിത്. പളളിക്കുളളില്‍ തന്നെയാണ് ബോംബ് സ്ഥാപിച്ചിരുന്നത്. മരിച്ചവരിലേറെയും സ്ത്രീകളാണെന്നും റിപ്പോര്‍ട്ടുണ്ട്.
















