കുട്ടനാട്: നാളികേര വികസന ബോര്‍ഡില്‍ റജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിച്ചു വരുന്ന വിവിധ നാളികേര ഉല്‍പാദക സംഘങ്ങള്‍ ചേര്‍ന്നു കുട്ടനാട് സെന്‍ട്രല്‍ നാളികേര ഉല്‍പാദക ഫെഡറേഷന്‍ രൂപീകരിച്ചു. ഹരിതകേര ഉല്‍പാദക സംഘം കുന്നങ്കരി, ദീപം വെളിയനാട്, കേരാമൃതം വടക്കന്‍ വെളിയനാട്, പ്രിയദര്‍ശിനി കണ്ണാടി, കണ്ണാടി കിഴക്ക്, സഹൃദയ കുന്നുമ്മ, പുളിങ്കുന്ന് കിഴക്ക് എന്നീ സിപിഎസുകള്‍ ചേര്‍ന്നാണു ഫെഡറേഷനു രൂപം നല്‍കിയത്. നാളികേര കര്‍ഷകര്‍ക്കു കൃഷി പുനരുദ്ധാരണ പദ്ധതി പ്രകാരം ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനും കൂടുതല്‍ അംഗസംഘങ്ങളെ ഫെഡറേഷനില്‍ ചേര്‍ക്കുന്നതിനും യോഗം തീരുമാനിച്ചു. ഭാരവാഹികള്‍ : ബിജു വലിയവീടന്‍ (പ്രസി), കെ.വിജയകുമാര കൈമള്‍ (സെക്ര), ജോജി കോര (ട്രഷറര്‍).
















