തലശ്ശേരി: നാടന്‍ പാട്ട് മത്സരത്തില്‍ സംസ്ഥാനതലത്തില്‍ വരെ കേള്‍വിക്കാരെ ആസ്വാദനത്തിന്റെ നിറുകയിലെത്തിക്കുന്ന റംഷി പട്ടുവത്തിന്റെ ശിഷ്യര്‍ക്ക് ഇത്തവണയും ഒന്നാം സ്ഥാനം. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ നാടന്‍ പാട്ടില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ചാല ജിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ചത് റംഷിയാണ്. 2014 ല്‍ നാടന്‍പാട്ട് മത്സരയിനമാക്കിയത് മുതല്‍ റംഷിയുടെ ശിഷ്യന്‍മാരാണ് സമ്മാനം നേടുന്നത്. ഒരേ വര്‍ഷം പത്ത് ജില്ലയില്‍ നിന്ന് വരെ റംഷിയുടെ ശിക്ഷണത്തില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഇത്തവണ എട്ട് ജില്ലകളില്‍ റംഷിയുടെ ശിഷ്യഗണങ്ങള്‍ മത്സരത്തിനുണ്ട്.
















