അങ്കാറ: തുര്‍ക്കി മധ്യദൂര ഭൂതലവ്യോമ പ്രതിരോധ മിസൈല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. ഡിസംബര്‍ മൂന്നിന് മധ്യ തുര്‍ക്കിയിലെ അക്‌സരയില്‍ നിന്നായിരുന്നു പരീക്ഷണം. ഹിസര്‍ഒ മിസൈലിന്റെ പരീക്ഷണം വിജയകരമായിരുന്നെന്ന് തുര്‍ക്കിഷ് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
ഭൂതലവ്യോമ മിസൈല്‍ സംവിധാനത്തില്‍ മികച്ച സാങ്കേതിക വിദ്യ വികസിപ്പിക്കുകയും കൈവരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് തുര്‍ക്കി പ്രതിരോധമന്ത്രി ഫിക്രി ഇസിക് പറഞ്ഞു. മേഖലയിലെ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ദീര്‍ഘദൂര പ്രതിരോധ മിസൈല്‍ സംവിധാനത്തിന് കഴിയുമെന്നും ഇസിക് കൂട്ടിച്ചേര്‍ത്തു.
















