ജേജു: കൊറിയ മാസ്റ്റേഴ്‌സ് ഗ്രാന്‍ഡ് പ്രീ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി. കശ്യപ് ക്വാര്‍ട്ടറില്‍. ആവേശകരമായ കളിയില്‍ ചൈനയുടെ സൗ സെക്വിയെ കീഴടക്കി കശ്യപ്, സ്‌കോര്‍: 21-11, 13-21, 21-8. ക്വാര്‍ട്ടറില്‍ ആറാം സീഡ് കൊറിയയുടെ ജിയോന്‍ ഹ്യോക് ജിന്‍ എതിരാളി.
ആദ്യ ഗെയിമില്‍ തുടക്കത്തില്‍ 3-1ന് മുന്‍തൂക്കം നേടിയ കശ്യപ് അവസാനം വരെ നിലനിര്‍ത്തി ഗെയിം സ്വന്തമാക്കി. രണ്ടാമത്തേതില്‍ തിരിച്ചടിച്ച സെക്വി, 11-6ന് ലീഡ് നേടി. തുടര്‍ന്ന് ഉണര്‍ന്നു കളിച്ച കശ്യപ് 13-12 വരെയെത്തിയെങ്കിലും ഗെയിം ചൈനീസ് താരം സ്വന്തമാക്കി.
മൂന്നാമത്തേതില്‍ തുടക്കത്തില്‍ തന്നെ 8-3ന് ലീഡെടുത്ത ഇന്ത്യന്‍ താരം ഗെയിമും ക്വാര്‍ട്ടര്‍ ടിക്കറ്റും ഉറപ്പാക്കി.
















