Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഹരിതകേരളം: ജില്ലയിലെങ്ങും ശുചീകരണ പ്രവൃത്തികള്‍ക്ക് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2016, 09:58 pm IST
inKannur

തലശ്ശേരി: പട്ടിണിക്കും സാമൂഹ്യ അനീതികള്‍ക്കും എതിരെ സമരം ചെയ്ത പാരമ്പര്യമുള്ള മലയാളി നഷ്ടപ്രതാപങ്ങള്‍ തിരിച്ചുപിടിക്കാനുള്ള പുതിയ സമരമുഖത്താണ് ഇപ്പോഴുള്ളതെന്ന് പ്രശസ്ത സാഹിത്യകാരന്‍ എം.മുകുന്ദന്‍ പറഞ്ഞു. മണ്ണും കുന്നും പുഴയും ഇല്ലാതാക്കിയവര്‍ക്കെതിരെയുള്ള യുദ്ധപ്രഖ്യാപനമാണ് ഹരിത കേരളം പദ്ധതിയിലൂടെ കേരളം ഒറ്റക്കെട്ടായി നടത്തിയിരിക്കുന്നത്. തലശ്ശേരി മൂഴീക്കരയില്‍ വണ്ണത്താന്‍ കുളം നവീകരണഉദ്ഘാടനം നിര്‍വഹിച്ച്‌കൊണ്ട് അദ്ദേഹം പറഞ്ഞു.

ഭൂമി ആരുടെയും സ്വന്തമല്ല, മറിച്ച് പൂര്‍വ്വികര്‍ ഏല്‍പ്പിച്ച് പോയ സമൃദ്ധമായ പ്രകൃതിയുടെ കാത്തുസൂക്ഷിപ്പുകാര്‍ മാത്രമാണ് നമ്മളെന്ന് ചരിത്രകാരന്‍ കെ.കെ മാരാര്‍ പറഞ്ഞു.

സര്‍വ്വംസഹയാണെങ്കിലും നാം പ്രകൃതിയോട് ചെയ്യുന്ന ഓരോ അരുതായ്‌മയ്‌ക്കും ഭൂമി ഒരിക്കല്‍ പ്രതികരിക്കുക തന്നെ ചെയ്യുമെന്ന് ഓര്‍മിപ്പിച്ച് ചടങ്ങില്‍ കവി മുരുകന്‍ കാട്ടാക്കട പക എന്ന കവിതയും അവതരിപ്പിച്ചു. തലശ്ശേരി മുന്‍സിപ്പല്‍ തല ഉദ്ഘാടന ചടങ്ങില്‍ തലശ്ശേരി നഗരസഭ ചെയര്‍മാന്‍ സി.കെ രമേശന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ നജ്മ ഹാഷിം, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ടി.രാഘവന്‍, എം.വി.ബാലറാം, വാഴയില്‍ ലക്ഷ്മി, നീമ കലേഷ്, സാജിത ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

നഗരസഭയിലെ ശുചീകരണ വിഭാഗം തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് സമീപത്തെ ചാമക്കുളവും ശുചീകരിച്ചു. ഗ്രോ ബാഗ് കൃഷി, അംഗന്‍വാടികളില്‍ പച്ചക്കറി കൃഷി, ഈങ്ങയില്‍ പീടിക തട്ടാരിന്റവിട 20 സെന്റ്, കോടിയേരി കുറ്റുവയലില്‍ 40 സെന്റ് ചന്തുപീടീകയില്‍ 20 സെന്റ്, എരഞ്ഞോളിപ്പാലം 30 സെന്റ്, മൂഴിക്കര 30 സെന്റ്, പാറാല്‍ 50 സെന്റ്, പൊതുവാച്ചേരി 50 സെന്റ് സ്ഥലങ്ങളില്‍ കൃഷിക്കും നഗരസഭയില്‍ തുടക്കമായി.

കണ്ണൂര്‍ കോര്‍പറേഷന്‍ തല മിഷന്റെ ഭാഗമായി സ്റ്റേഡിയം കോര്‍ണര്‍ പരിസരം മാലിന്യമുക്തമാക്കുന്ന പ്രവൃത്തി മേയര്‍ ഇ.പി ലത ഉദ്ഘാടനം ചെയ്തു.

പയ്യന്നൂര്‍ നഗരസഭയില്‍ സി.കൃഷ്ണന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കീരിത്തോട് ശുചീകരണം നടന്നു. പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന്റെ ഭാഗമായി തുണി സഞ്ചിയുമായി പയ്യന്നൂര്‍ നഗരത്തില്‍ ഷോപ്പിംഗിനെത്തിയവര്‍ക്ക് നഗരസഭ സര്‍പ്രൈസ് ഗിഫ്റ്റുകള്‍ സമ്മാനിച്ചു. ഇതോടൊപ്പം ഉപയോഗയോഗ്യമായ ഇലക്‌ട്രോണിക്‌സ് സാധനങ്ങള്‍ വസ്ത്രങ്ങള്‍ തുടങ്ങിയവ ശേഖരിച്ച് വിതരണം ചെയ്യുന്ന സ്വാപ് ഷോപ്പ് പദ്ധതിയും നടപ്പാക്കി.

തളിപ്പറമ്പ് മുനിസിപ്പല്‍തല മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏഴാംമൈലില്‍ ജെയിംസ് മാത്യു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ടൗണ്‍ ശുചീകരണം, പച്ചക്കറി വിത്ത്- ഗ്രോബാഗ് വിതരണം, സ്വാപ് ഷോപ്പ് എന്നിവ സംഘടിപ്പിച്ചു. കൂത്തുപറമ്പ് നഗരസഭയില്‍ നരവൂര്‍ തോട് ശുചീകരണവും തടയണ നിര്‍മാണവുമായിരുന്നു മുനിസിപ്പല്‍തല മിഷന്‍ പരിപാടിയായി നടന്നത്. നഗരസഭാ ചെയര്‍മാന്‍ എം സുകുമാരന്‍ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു.

ധര്‍മശാല മുതല്‍ പറശ്ശിനിക്കടവ് ക്ഷേത്രം വരെയുള്ള റോഡിന്റെ ഇരുവശങ്ങളും ശുചീകരിച്ചുകൊണ്ടായിരുന്നു ആന്തൂര്‍ മുനിസിപ്പാലിറ്റി ഹരിതകേരളം മിഷന്‍ പ്രവൃത്തികള്‍ തുടങ്ങിയത്. മുനിസിപ്പല്‍ കോംപ്ലക്‌സില്‍ സ്വാപ് ഷോപ് സ്ഥാപിച്ചതിനു പുറമെ, അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി കടമ്പേരി വനിതാ വ്യവസായ യൂനിറ്റില്‍ പ്രത്യേക കേന്ദ്രം തുടങ്ങുകയും മുതിരാട്ടുമുക്ക് തോട് ശുചീകരിച്ച് തടയണ നിര്‍മിക്കുകയും ചെയ്തു.

മട്ടന്നൂര്‍ നഗരസഭയില്‍ നടന്ന സ്വാപ് മേളയില്‍ അഞ്ചുലക്ഷത്തിലേറെ സാധനങ്ങളാണ് വിതരണം ചെയ്തത്. ചെയര്‍മാന്‍ കെ.ഭാസ്‌കരന്‍ മാസ്റ്റര്‍ മേള ഉദ്ഘാടനം ചെയ്തു. ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ സ്വാപ്പ് ഷോപ്പ് സന്ദര്‍ശിച്ചു. വനംവകുപ്പുമായി സഹകരിച്ച് പൂങ്ങോട്ടുംകാവ് തോട് ശുചീകരണവും നടത്തി.

ശ്രീകണ്ഠപുരത്ത് നടന്ന സ്വാപ് ഷോപ്പ് പയ്യന്നൂര്‍ മലയാള ഭാഷാ പാഠശാല ഡയരക്ടര്‍ ടി.പി.ഭാസ്‌ക്കരപ്പൊതുവാള്‍ ഉദ്ഘാടനം ചെയ്തു. ഇരിട്ടിയില്‍ നടന്ന തടയണ നിര്‍മാണ- പ്ലാസ്റ്റിക് നിര്‍മാര്‍ജന പ്രവൃത്തികള്‍ സണ്ണി തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പാനൂര്‍ നഗരസഭയിലെ ഓച്ചിറക്കല്‍ പുഴയ്‌ക്ക് കുറുകെ ജനകീയ തടയണ നിര്‍മാണം ചെയര്‍പേഴ്‌സണ്‍ കെ.വി റംല ഉദ്ഘാടനം ചെയ്തു.

ഇതിനു പുറമെ ആലക്കോട് രയരോം പുഴ ശുചീകരണം, അഞ്ചരക്കണ്ടി മാമ്പത്തോട് തടയണ നിര്‍മാണം തുടങ്ങിയ പ്രവൃത്തികളും വ്യാഴാഴ്ച ആരംഭിച്ചു

ചെറുകുന്ന് അന്നപൂര്‍ണേശ്വരി ക്ഷേത്രം ജൈവപച്ചക്കറി കൃഷി, ചെമ്പിലോട് ചാലത്തോട് മണ്ണുനീക്കല്‍, കടമ്പൂര്‍ കാപ്പുകുളം ശുചീകരണം, കല്ല്യാശ്ശേരി അറവാടി താവ ഹരിത ക്ലസ്റ്റര്‍ പച്ചക്കറി കൃഷി, കോളയാട് പാടിപ്പറമ്പ് കുളം വൃത്തിയാക്കല്‍, മാടായി: റെ. സ്‌റ്റേഷന്‍ പരിസരത്തെ ഡംപ്്‌സൈറ്റ് ക്ലീനിങ്ങ്, മുഴപ്പിലങ്ങാട് ധര്‍മക്കുളം ശുചീകണം, കുളം ബസാര്‍ ഡംപ്‌സൈറ്റ് വൃത്തിയാക്കല്‍, ന്യൂമാഹി പുന്നോല്‍ ദേശീയപാതയോരം മാലിന്യം നീക്കി പൂന്തോട്ടം നിര്‍മാണം, വേങ്ങാട് ആയുര്‍ ആശുപത്രിക്കുളം വൃത്തിയാക്കല്‍, പാപ്പിനിശ്ശേരി ദേശീയപാതയോരം വൃത്തിയാക്കി സൗന്ദര്യവല്‍ക്കരണം തുടങ്ങിയ പ്രവൃത്തികളില്‍ നൂറുകണക്കിനാളുകളാണ് പങ്കാളികളായത്. ഓരോ തദ്ദേശ സ്ഥാപന ഡിവിഷന്‍/വാര്‍ഡ് തലത്തിലും സ്‌കൂളുകളിലും ആശുപത്രികളിലും വിവിധ മിഷന്‍ പ്രവൃത്തികള്‍ നടന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

India

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

Main Article

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

Article

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

നാല് വയസിന് താഴെ കുട്ടികള്‍ക്ക് ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം വിലക്കി

ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നിലവിളക്ക് തെളിയിക്കുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സഹ സംഘടനാ സെക്രട്ടറി സൗദന്‍ സിങ് സമീപം

കോണ്‍ഗ്രസിനെതിരെ ദേശവ്യാപക ക്യാമ്പയിന്‍: വന്ദേമാതരത്തിന്റെ അന്തസിലും പൈതൃകത്തിലും വിട്ടുവീഴ്ച അനുവദിക്കില്ല: ബിജെപി

നാണംകെട്ട് പാകിസ്ഥാന്‍; ഗള്‍ഫ് രാജ്യങ്ങളില്‍ 22,000 പാകിസ്ഥാനികളെ നാടുകടത്തി, കാരണം ഭിക്ഷയെടുപ്പും വിസാ ചട്ട ലംഘനവും

കാന്‍സര്‍ കോശങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് നശിപ്പിക്കാന്‍ മരുന്ന് വികസിപ്പിച്ച് ഭാരതീയ ഗവേഷകര്‍

അതിരപ്പിള്ളി സില്‍വര്‍ സ്റ്റോമിലെ ലോകോത്തര കേബിള്‍ കാറുകളുടെ ഉദ്ഘാടനം ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.