Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഫസല്‍ വധക്കേസ് അട്ടിമറിക്കാന്‍ വീണ്ടും സിപിഎം-പോലീസ് ഗൂഢാലോചന : പച്ചക്കളളവുമായി പാര്‍ട്ടി മുഖപത്രവും ചില മാധ്യമങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2016, 09:46 pm IST
inKannur

കണ്ണൂര്‍: ഫസല്‍ വധക്കേസ് ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെക്കാന്‍ വീണ്ടും സിപിഎം-പൊലീസ് ഗൂഢാലോചന. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിനെ ഫസല്‍ വധവുമായി ബന്ധപ്പെട്ട് കുറ്റസമ്മതമൊഴി നടത്തിക്കാന്‍ നടത്തിയ ഗൂഢാലോചന വെളിച്ചത്തായതിനെ തുടര്‍ന്നാണ് മൊഴിമാറ്റാന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സമ്മര്‍ദ്ദമുണ്ടായതായി സുബീഷിനെക്കൊണ്ടു പറയിക്കാന്‍ പൊലീസ് ഭീഷണിയും പ്രലോഭനങ്ങളും പ്രയോഗിച്ചത്.

സിപിഎം നേതാക്കളായ കാരായിമാരടക്കം പ്രതികളായ തലശ്ശേരിയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഫസലിനെ കൊലപ്പെടുത്തിയ കേസിലാണ് സിപിഎമ്മും പൊലീസും ചേര്‍ന്ന് വീണ്ടും ഗൂഢാലോചനയുമായി രംഗത്തെത്തിയിരിക്കുന്നത്. ഫസലിനെ കൊന്നത് താനുള്‍പ്പെടെയുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് നല്‍കിയ മൊഴി പൊലീസ് ക്രൂരമായി പീഡിപ്പിച്ച് രേഖപ്പെടുത്തിയതാണെന്ന് സുബീഷ് കോടതിയില്‍ വ്യക്തമാക്കിയതോടെ ഫസല്‍ വധക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ കുടുക്കാനുളള ആദ്യ ഗൂഢാലോചന പൊളിഞ്ഞിരുന്നു. ഇതോടെയാണ് കോടതിയില്‍ മൊഴിമാറ്റിപ്പറഞ്ഞത് പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് സുബീഷിനെക്കൊണ്ടു പറയിപ്പിച്ചുകൊണ്ട് കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ കുടുക്കാനുളള സിപിഎമ്മിന്റെയും പോലീസിന്റെയും പുതിയ നീക്കം നടന്നത്.

കഴിഞ്ഞ 26 ന് പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ കൈവെട്ട് കേസിലെ പ്രതികളെ കാണാനായി കണ്ണൂര്‍ ജയിലിലെത്തിയിരുന്നു. ഈ സാഹചര്യം ഉപയോഗപ്പെടുത്തിയാണ് ഡിവൈഎസ്പിമാരായ പി.സദാനന്ദന്റെയും പ്രിന്‍സ് അബ്രഹാമിന്റെയും നേതൃത്വത്തില്‍ വീണ്ടും ഗൂഢാലോചന നടത്തിയത്. പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍ സുബീഷിനെ ജയിലില്‍വെച്ച് കണ്ടെന്നും ഫസല്‍ വധം നടത്തിയത് സിപിഎമ്മുകാര്‍ തന്നെയാണെന്നും മറ്റും പറയണമെന്നും നിര്‍ദ്ദേശിച്ചതായും മറ്റുമുളള കളളക്കഥകളാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സഹായത്തോടെ സിപിഎം പ്രചരിപ്പിക്കുന്നത്. ഇതിനായി പാര്‍ട്ടി മുഖപത്രത്തേയും ചില മാധ്യമങ്ങളേയും ഉപയോഗിക്കുകയാണ് സിപിഎമ്മും പോലീസും.

പോപ്പുലര്‍ ഫ്രണ്ട് സമ്മര്‍ദ്ദം ചെലുത്തിയതായി മൊഴിയായി രേഖപ്പെടുത്താന്‍ വഴങ്ങിയാല്‍ 25 ലക്ഷം രൂപ നല്‍കാമെന്നും ചുമത്തപ്പെട്ട കേസുകളില്‍ ജാമ്യം ലഭിക്കുന്നതിന് സൗകര്യം ചെയ്തുകൊടുക്കാമെന്നും പോലീസുദ്യോഗസ്ഥര്‍ തനിക്ക് വാഗ്ദാനം നല്‍കിയതായി സുബീഷ് അദ്ദേഹത്തിന്റെ അഭിഭാഷകനോടും കോടതിയിലും തുറന്നു പറഞ്ഞിരുന്നു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി രണ്ട് ഡിവൈഎസ്പിമാരും സുബീഷിനെ ഇക്കാര്യം പറഞ്ഞ് പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രലോഭനത്തെത്തുടര്‍ന്ന് ഭീഷണിപ്പെടുത്തിയതായും സുബീഷ് തന്റെ വക്കീലിനോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ സുബീഷ് വഴങ്ങാത്തതിനെ തുടര്‍ന്നാണ് മൊഴിമാറ്റം പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്ന് അന്വേഷണസംഘത്തിന് മുമ്പാകെ വെളിപ്പെടുത്തിയെന്ന വ്യാജവാര്‍ത്ത ഒരു ചാനലിലൂടെ പൊലീസ് പുറത്തുവിട്ടത്. തന്നെ പ്രലോഭിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തകാര്യം സുബീഷ് കോടതിയെ ധരിപ്പിച്ചതിലൂടെ രണ്ടാമത്തെ ഗൂഢാലോചനയും പൊളിഞ്ഞു. മാത്രമല്ല സുബീഷിനെ ജയിലില്‍ സന്ദര്‍ശിച്ചിട്ടില്ലെന്നും കെട്ടിച്ചമച്ച വാര്‍ത്തകളാണ് ചില കേന്ദ്രങ്ങളില്‍നിന്നും പുറത്തു വരുന്നതെന്നും ഫസല്‍ വധക്കേസിന്റെ പുനരന്വേഷണം ആവശ്യമില്ലെന്നും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചതോടെ സിപിഎമ്മും-പോലീസും ചേര്‍ന്ന് നടത്തിയ അവസാനത്തെ ഗൂഢാലോചനയും പൊളിഞ്ഞിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.
Cricket

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

Football

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

Main Article

അണയാത്ത വെളിച്ചം

Samskriti

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

Editorial

പിണറായി വിജയന് യുഡിഎഫ് കവചം

പുതിയ വാര്‍ത്തകള്‍

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം

സൂര്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ നിന്ന് (ഫയല്‍)

കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ സൂര്യതേജസ്

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പി. പരമേശ്വര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണപ്രഭാഷണം എം.എല്‍. രമേശ് നിര്‍വഹിക്കുന്നു.ആര്‍. സഞ്ജയന്‍, എസ്. രാജന്‍പിള്ള സമീപം

പി. പരമേശ്വരനെ അനുസ്മരിച്ച് വിചാരകേന്ദ്രം

പ്രപഞ്ചാധാര ശക്തിയും അതിന്റെ പരികല്പനയും

20 കാരിയായ എൻജിനീയറിങ് വിദ്യാർഥിനിയെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി, ആത്മഹത്യാ കുറിപ്പ് നിര്ബന്ധിച്ചെഴുതിപ്പിച്ചു: അധ്യാപകൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.