വ്യക്തഗത ചാമ്പ്യന്മാര് ഒമ്പത് പേര്. സീനിയര്‍ പെണ്‍കുട്ടികളില്‍ മൂന്നും സബ് ജൂനിയര്‍ ആണ്‍കുട്ടികളില്‍ രണ്ടും മറ്റ് വിഭാഗങ്ങളില്‍ ഒരോരുത്തരുമാണ് മീറ്റിലെ താരങ്ങളായത്. രണ്ടുപേര്‍ വീതം ഉഷ സ്കൂള്‍, മാര്‍ബേസില്‍, കല്ലടി സ്കൂള്‍ താരങ്ങള്‍.
സീനിയര്‍ പെണ്‍കുട്ടികളില്‍ ഉഷ സ്കൂളിന്റെ അബിത മേരി മാനുവല്‍, കല്ലടിയുടെ സി. ബബിത, മുണ്ടൂരിന്റെ വിനി. പി.വി എന്നിരാണ് രണ്ട് സ്വര്‍ണവും ഒരു വെള്ളിയുമടക്കം ഒന്നാമതെത്തിയത്. ബബിത 1500, 3000 മീറ്ററുകളില്‍ സ്വര്‍ണവും 800ല്‍ വെള്ളിയും നേടി. 400, 800 സ്വര്‍ണവും 1500 മീറ്ററില്‍ വെള്ളിയുമാണ് അബിത നേടിയത്. ലോങ്ജമ്പിലും 100 മീറ്ററിലും സ്വര്‍ണവും ട്രിപ്പിള്‍ ജമ്പില്‍ വെള്ളിയും വിനി നേടി. സീനിയര്‍ ആണ്‍കുട്ടികളില്‍ മൂന്ന് സ്വര്‍ണവുമായി മാര്‍ബേസിലിന്റെ ബിബിന്‍ ജോര്‍ജ് താരമായി. 800, 1500, 5000 മീറ്ററുകളില്‍ സ്വര്‍ണക്കുതിപ്പ്.
ജൂനിയര്‍ പെണ്‍കുട്ടികളില്‍ കല്ലടിയുടെ സി. ചാന്ദ്നി ചാമ്പ്യന്‍. 800, 3000, 1500 മീറ്ററുകളില്‍ സ്വര്‍ണ്ണക്കുതിപ്പ്. ആണ്‍കുട്ടികളില്‍ മാര്‍ ബേസില്‍ കോതമംഗലത്തിന്റെ അഭിഷേക് മാത്യു ഒന്നാമന്. 800, 1500 മീറ്ററുകളില്‍ സ്വര്‍ണം, 400ല്‍ വെള്ളി.
സബ് ജൂനിയര്‍ പെണ്‍കുട്ടികളില്‍ പി.ടി. ഉഷയുടെ ശിഷ്യ എല്‍ഗ തോമസ് ട്രിപ്പിള്‍ സ്വര്‍ണം നേടി ഒന്നാമതെത്തിയത്. സ്പ്രിന്റ് ഡബിളിന് പുറമെ 400ലും എല്ഗക്ക് എതിരില്ലായിരുന്നു.
ഇതേ വിഭാഗം ആണ്‍കുട്ടികളില്‍ കോതമംഗലം സെന്റ് ജോര്‍ജിന്റെ വാരിഷ് ബോഗിമയൂമും മലപ്പുറം അതാളൂര് കെഎംഎന്എസ്എസ്യുഇഎംഎച്ച്എസിലെ ശ്രീരാഗ് എ.ടിയും കിരീടം പങ്കിട്ടു. ശ്രീരാഗ് സ്പ്രിന്റ് ഡബിളിന് പുറമെ 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെള്ളി നേടി. വാരിഷ് 400, 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണവും 600 മീറ്ററില്‍ വെള്ളിയും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: