ആണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ സ്വര്‍ണം നേടിയ അശ്വിന്‍ ശങ്കറിന് ഉയരങ്ങള്‍ കീഴടക്കാനായിരുന്നു മോഹം. എന്നാല്‍ പരിശീലകന്‍ വഴിതിരിച്ചുവിട്ടതോടെ അശ്വിന്റെ മത്സരങ്ങള്‍ നടത്തിലായി. അതിന് ഗുണവുമുണ്ടായി. ഇന്നലെ നടന്ന ആദ്യ മത്സരമായ ജൂനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തില്‍ റെക്കോഡ് നേട്ടവുമായി കല്ലടി ഹൈസ്‌കൂളിലെ അശ്വിന്‍ ശങ്കറാണ് താരമായത്. 2015 ല്‍ പറളിയുടെ സി.ടി. നിതീഷ് നേടിയ 23:04:96 സെക്കന്‍ഡ്, 22:48:02 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കി. അവസാന 15 മീറ്റര്‍ വരെ മുന്നില്‍ നിന്ന കണ്ണൂരിലെ മുഹമ്മദ് അഷ്ഫാനെ പിന്നിലാക്കിയായിരുന്നു വിജയ നടത്തം.
കോച്ച് വി.ടി. മനീഷിന്റെ കീഴിലേക്ക് അശ്വിന്‍ എത്തിയത് ചാട്ടാക്കാരനാവാനുള്ള മോഹവുമായിട്ടായിരുന്നു. എന്നാല്‍, ചാട്ടത്തിനേക്കാള്‍ അശ്വിന് ഇണങ്ങുക നടത്തമാണെന്ന് തിരിച്ചറിഞ്ഞ മനീഷ് വഴി തിരിച്ചുവിട്ടു.
















