സീനിയര്‍ ആണ്‍, പെണ്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ രണ്ട് സ്വര്‍ണവും പാലക്കാടിന് സ്വന്തം. ആണ്‍കുട്ടികളില്‍ മുഹമ്മദ് അനസും പെണ്‍കുട്ടികളില്‍ അനില വേണുവുമാണ് പൊന്നണിഞ്ഞത്. ഇവരുടെ നേട്ടം രാമചന്ദ്രന്‍ മാഷിന് അഭിമാനത്തിന്റെ നിമിഷങ്ങള്‍.
പരുക്കില്‍ നിന്നു മോചിതനായി എത്തിയാണ് അനസ് സ്വര്‍ണത്തിലേക്ക് കുതിച്ചത്, 54.07 സെക്കന്‍ഡ്. അവസാന വളവിലാണ് അനില വേണുവിന്റെ സ്വര്‍ണ കുതിപ്പ്. കല്ലടി സ്‌കൂളിലെ പ്ലസ്ടൂ വിദ്യാര്‍ഥിനിയായ അനില 1.03.32 സെക്കന്‍ഡില്‍ സ്വര്‍ണം കൊയ്തു.
















