Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നാനൂറില്‍ ‘ഉഷ’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2016, 10:12 pm IST
in Sports

തേഞ്ഞിപ്പലം: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ ആദ്യ ദിനത്തിലെ ഗ്ലാമര്‍ ഇനമായ 400 മീറ്ററില്‍ ഉഷ സ്‌കൂളിന്റെ കുട്ടികള്‍ നേടിയത് മൂന്ന് സ്വര്‍ണം. സബ് ജൂനിയറില്‍ എല്‍ഗ തോമസ്, ജൂനിയറില്‍ കെ.ടി. സൂര്യാമോള്‍, സീനിയറില്‍ അബിത മേരി മാനുവല്‍ എന്നിവരാണ് സ്വര്‍ണത്തിലേക്ക് കുതിച്ച താരങ്ങള്‍. കോഴിക്കോട് പൂവമ്പായ് എഎംഎച്ച്എസ്എസ് വിദ്യാര്‍ഥിനികളാണ് മൂവരും.

800, 1500 മീറ്ററുകൡലെ രാജ്യാന്തരതാരമായ അബിത ആദ്യമായാണ് ഒറ്റലാപ്പ് പോരാട്ടത്തിനിറങ്ങിയത്. 56.02 സെക്കന്‍ഡില്‍ എതിരാളികളെ ഏറെ പിന്നിലാക്കി പൊന്നണിഞ്ഞു. അബിതക്ക് പിന്നില്‍ എറണാകുളത്തിന്റെ വി.കെ. ശാലിനിക്ക് വെള്ളി. പാലക്കാട് കല്ലടി സ്‌കൂളിന്റെ അനില വേണു വെങ്കലം നേടി. കോമണ്‍വെല്‍ത്ത് യൂത്ത് മീറ്റില്‍ 800ല്‍ വെങ്കലം നേടിയ അബിതയെ ഭാവിയില്‍ 400 മീറ്റിലും മത്സരിപ്പിക്കാനാണ് കോച്ച് പി.ടി. ഉഷ ലക്ഷ്യമിടുന്നത്. കോഴിക്കോട് കല്ലാനോട് അകമ്പടിയില്‍ മാനുവലിന്റെയും ബീനയുടെയും മകളാണ് ഈ പ്ലസ് ടു വിദ്യാര്‍ഥിനി. 800, 1500 മീറ്റുകളില്‍ അബിത ഇറങ്ങുന്നുണ്ട്. ജൂനിയറില്‍ കെ.ടി. സൂര്യാമോളാണ് ഉഷ സ്‌കൂളിനായി രണ്ടാം സ്വര്‍ണം നേടിയത്.

കഴിഞ്ഞ ദേശീയ മീറ്റില്‍ ഒന്നാമതായിരുന്ന സൂര്യാമോള്‍ 57.47 സെക്കന്‍ഡിലാണ് ഫിനിഷ് ലൈന്‍ കടന്നു. സൂര്യമോള്‍ക്ക് പിന്നില്‍ മേഴ്‌സിക്കുട്ടന്‍ അക്കാദമിയിലെ ഗൗരി നന്ദന വെള്ളി നേടി. ഉഷ സ്‌കൂളിന്റെ തന്നെ ആദിത്യ. കെ.ടി. വെങ്കലവും സ്വന്തമാക്കി. മലപ്പുറം അങ്ങാടിപ്പുറം തോട്ടുങ്കല്‍ സുബ്രഹ്മണ്യന്റെയും രജനിയുടെയും മകളായ സൂര്യാമോള്‍ ഇനി 100, 200 മീറ്ററുകളിലും മത്സരിക്കും.

സബ് ജൂനിയറില്‍ എല്‍ഗ തോമസ് ഒരു മിനിറ്റ് 01.23 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. വയനാട് മാനന്തവാടി അഞ്ചാംമൈല്‍ കപ്യാരുമലയില്‍ തോമസ്-ബിന്ദു ദമ്പതികളുടെ മകളായ എട്ടാം ക്ലാസുകാരിയുടെ കന്നിസ്വര്‍ണമാണിത്. മലപ്പുറത്തിന്റെ എം.പി. ലിജ്‌നയുടെ വെല്ലുവിളി മറികടന്നായിരുന്നു എല്‍ഗയുടെ ഫിനിഷ്. കോതമംഗലം സെന്റ് ജോര്‍ജിന്റെ മറിയ ജോജോ വെങ്കലവും നേടി. എല്‍ഗ ഇനി 100, 200 മീറ്ററുകളിലും മത്സരിക്കാനിറങ്ങും.

തന്റെ ഇഷ്ടയിനങ്ങളിലൊന്നായ 400 മീറ്റര്‍ തൂത്തുവാരുമെന്ന് ഫൈനലിന് മുമ്പേ ഉഷ ഉറപ്പിച്ച് പറഞ്ഞിരുന്നു. സ്വര്‍ണജേത്രികളായ മിടുക്കികളെ വാരിപ്പുണര്‍ന്നാണ് ഉഷ സന്തോഷം പ്രകടിപ്പിച്ചത്. ഓര്‍മ്മകളുറങ്ങുന്ന യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ തന്റെ ശിഷ്യകളുടെ പൊന്നിന്‍ നേട്ടത്തിന് ഇരട്ടിമധുരമാണെന്ന് ഉഷ പറഞ്ഞു. ഫൈനലിന് മുമ്പ് 100 മീറ്റര്‍ റിലേയുടെ ഹീറ്റ്‌സ് ഓടിയ ശേഷമാണ് സൂര്യാമോളും എല്‍ഗയും സ്വര്‍ണം കൊയ്യാനത്തെിയത്.

സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റില്‍ എറണാകുളത്തിന്റെ വാരിഷ് ബോഗിമയും സ്വര്‍ണം നേടി. സമയം: 54.45 സെക്കന്‍ഡ്. മണിപ്പൂരില്‍ നിന്ന് കേരളത്തിലെത്തെിയ വാരിഷ് കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി. പാലക്കാടിന്റെ അജയ് കെ. വിശ്വനാഥിനാണ് വെള്ളി. ജൂനിയര്‍ ആണ്‍കുട്ടികളില്‍ പത്തനംതിട്ടയുടെ അനന്തു വിജയന്‍ എറണാകുളത്തിന്റെ അഭിഷേക് മാത്യൂവിനെ അട്ടിമറിച്ച് ശ്രദ്ധേയനായി. 49.99 സെക്കന്‍ഡിലാണ് അനന്തു ഒന്നാമനായത്. സീനിയര്‍ വിഭാഗത്തില്‍ ഇടുക്കി വണ്ണപ്പുറം സ്‌കൂളിലെ ആല്‍ബിന്‍ ബാബുവിനാണ് (49.33 സെ) സ്വര്‍ണം. മാര്‍ബേസിലിന്റെ ഷെറില്‍ മാത്യു വെള്ളിയും അവരുടെ തന്നെ ശ്രീനാഥ് എം.കെ. വെങ്കലവും നേടി.

400 മീറ്ററില്‍ സ്വര്‍ണം നേടിയ അബിത മേരി മാനുവല്‍,

കെ.ടി. സൂര്യമോള്‍, എല്‍ഗ തോമസ് എന്നിവര്‍ പി.ടി. ഉഷക്കൊപ്പം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

India

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)
Kerala

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

Kerala

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

India

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

പുതിയ വാര്‍ത്തകള്‍

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.