Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വെള്ളിത്തിളക്കത്തില്‍ അട്ടപ്പാടിയുടെ മുത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2016, 10:09 pm IST
inSports

തേഞ്ഞിപ്പലം: സംസ്ഥാന സ്‌കൂള്‍ മീറ്റിന്റെ ആദ്യ ദിനം മെഡല്‍ പട്ടികയില്‍ അട്ടപ്പാടിക്കും ഇടം. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ വെള്ളി നേടിയ എം. സുനിലാണ് അട്ടപ്പാടി വനവാസി മേഖലയിലേക്ക് ചരിത്രത്തിലാദ്യമായി മെഡല്‍ എത്തിച്ചത്.

ഹൈജമ്പില്‍ 1.60 മീറ്റര്‍ ഉയരം മറികടന്ന് സുനിലിന്റെ വെള്ളി നേട്ടം. അട്ടപ്പാടി തടിക്കുണ്ട് കോളനിയിലെ കൂലിപ്പണിക്കാരായ മാണിക്യന്‍-ശോഭ ദമ്പതികളുടെ മകനാണ് സുനില്‍. സുധീഷ് സഹോദരന്‍. കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് സുനില്‍ നടത്തിയത്. 1.55 മീറ്ററായിരുന്നു മുന്‍പത്തെ മികച്ച പ്രകടനം. ഇന്നലെ മറികടന്നത് 1.60 മീറ്റര്‍. പിന്നീട് ക്രോസ്ബാര്‍ 1.62 മീറ്ററിലേക്ക് ഉയര്‍ത്തിയപ്പോള്‍, മൂന്ന് ശ്രമവും പാഴായി.

സാങ്കേതിക മികവോടെ പരിശീലനം ലഭിച്ചാല്‍ ഭാവിയില്‍ മികച്ച ഉയരം കീഴടക്കാന്‍ സുനിലിന് കഴിയുമെന്ന് പരിശീലകന്‍ അരുണ്‍ പറയുന്നു. മലമ്പുഴ ആശ്രം റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് സുനില്‍.

ഇനി 100 മീറ്ററിലും സുനില്‍ ട്രാക്കിലിറങ്ങും. അട്ടപ്പാടിയില്‍ നിന്ന് ആദ്യമായി സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ മത്സരിക്കുന്ന വ്യക്തി താനാണെന്നു പറഞ്ഞ സുനില്‍ ബേബി, വിനോദ് എന്നിവര്‍ കൂടി ഇവിടെ മത്സരിക്കാനിറങ്ങുന്നുണ്ടെന്നും പറഞ്ഞു.

പതിറ്റാണ്ടിന്റെ റെക്കോഡ് മറികടന്ന് മേഘ

തേഞ്ഞിപ്പലം: മേഘയ്‌ക്ക് മുന്നില്‍ തകര്‍ന്നത് 11 വര്‍ഷം പഴക്കമുള്ള റെക്കോഡ്. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടിലാണ് തിരുവനന്തപുരം സായിയുടെ മിന്നും താരമായ മേഘ മറിയം മാത്യു 2005ലെ റെക്കോഡ് തകര്‍ത്തത്. 11.95 മീറ്റര്‍ ദൂരത്തേക്ക് മേഘയുടെ കയ്യില്‍ നിന്ന് ഷോട്ട് പറന്നപ്പോള്‍ പഴങ്കഥയായത് കൊല്ലം എസ്എന്‍ ട്രസ്റ്റ് എച്ച്എസ്എസിലെ ജെ. ശരണ്യയുടെ റെക്കോഡ്. സംസ്ഥാന സ്‌കൂള്‍ മീറ്റിന്റെ ചരിത്രത്തില്‍ മേഘയുടെ നാലാം സ്വര്‍ണമാണിത്.

ദേശീയ റെക്കോഡ് മറികടക്കുക എന്ന ലക്ഷ്യത്തോടെ തേഞ്ഞിപ്പലത്തെത്തിയ മേഘക്ക് തലേന്ന് രാത്രിയിലെ മഴയും പുലര്‍ച്ചെയുള്ള കനത്ത മഞ്ഞും തിരിച്ചടിയായി.

നാലു വര്‍ഷമായി സായിയുടെ താരമായ മേഘ മത്സരിച്ച ആദ്യ മീറ്റില്‍ തന്നെ സ്വര്‍ണം നേടി. സബ്ജൂനിയര്‍ വിഭാഗം ഷോട്ട്പുട്ടിലായിരുന്നു മേഘയുടെ ആദ്യ സ്വര്‍ണ നേട്ടം.

തിരുവനന്തപുരം തുണ്ടത്തില്‍ എംവിഎച്ച്എസ്എസ് വിദ്യാര്‍ത്ഥിനായായ മേഘ നാലു വര്‍ഷമായി തിരുവനന്തപുരം സായി അക്കാദമായിലാണ് പരിശീലനം നടത്തിവരുന്നത്. എം.ബി. സത്യാനന്ദനാണ് പരിശീലകന്‍. വീരപ്പള്ളി ഇളമ്പില്‍ സങ്കീര്‍ത്തനത്തില്‍ ജോണ്‍ മാത്യൂവിന്റെയും ജോളി മാത്യുവിന്റെയും മകളാണ്.

ദുരിതക്കയത്തില്‍ നിന്ന് തങ്കത്തിളക്കം

തേഞ്ഞിപ്പലം: ഒറ്റലാപ്പില്‍ സ്വര്‍ണം നേടിയിട്ടും അനന്തുവിന്റെ സങ്കടങ്ങള്‍ക്ക് അറുതിയില്ല. പരിതാപകരമായ അവസ്ഥയില്‍ നിന്ന് ട്രാക്കിലെത്തി ഇന്നലെ 400 മീറ്റര്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നേടിയ പൊന്നിന് തനി തങ്കത്തിളക്കം. 49.99 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് പത്തനംതിട്ട ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് എച്ച്എസ്എസ് വിദ്യാര്‍ത്ഥി അനന്തു വിജയന്‍ സ്വര്‍ണം നേടിയത്.

സ്‌കൂള്‍ മീറ്റിലെ അനന്തുവിന്റെ ആദ്യ സ്വര്‍ണനേട്ടമാണിത്. നേട്ടം അച്ഛനു സമര്‍പ്പിക്കുന്നതായി അനന്തു പറഞ്ഞു. 200 മീറ്ററിലും മത്സരിക്കുന്നു. 2024 ലെ ഒളിംപിക്സ് ലക്ഷ്യമിട്ടാണ് അനന്തുവിനെ പരിശീലിപ്പിക്കുന്നതെന്ന് പരിശീലകന്‍ അനീഷ്. മികച്ചൊരു അത്ലറ്റാവുക. നല്ലൊരു ജോലി സമ്പാദിക്കുക. അച്ഛന്റെ ചികിത്സയ്‌ക്കായി വാങ്ങി കൂട്ടിയ കടങ്ങള്‍ വീട്ടുക. അങ്ങനെ വലിയ വലിയ ലക്ഷ്യങ്ങളാണ് അനന്തുവിന്റെ മുന്നില്‍.

അച്ഛന്‍ സി.കെ. വിജയന് രണ്ട് കണ്ണുകളുടെയും കാഴ്ചനഷ്ടപ്പെട്ട് പണിക്ക് പോകാന്‍ കഴിയാതെ വന്നതോടെ പഠിത്തം അവസാനിപ്പിക്കേണ്ട ഗതികേടിലായി താരം. പിന്നീട് അനീഷ് തോമസാണ് സ്വന്തം വീട്ടില്‍ നിര്‍ത്തി അനന്തുവിനെ പത്തനംതിട്ട ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് എച്ച്എസ്എസില്‍ ചേര്‍ത്തത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അനന്തു. സ്‌കൂളിലെ മറ്റ് അദ്ധ്യാപകരുടെ സഹായത്തോടെ പഠനചെലവുകള്‍ നടക്കുന്നത്.

പത്തനംതിട്ട പുല്ലാട് അനന്തു നിവാസില്‍ സി.കെ. വിജയന്‍ – ജയശ്രീ ദമ്പതികളുടെ മകനാണ് അനന്തു. രണ്ടു വര്‍ഷം മുന്‍പാണ് വിജയന്റെ രണ്ടു കണ്ണിന്റെയും കാഴ്ച നഷ്ടമായത്. രക്തസമ്മര്‍ദ്ദം കൂടി കണ്ണുകളിലേക്കുള്ള ഞരമ്പുകള്‍ക്ക് തകരാര്‍ സംഭവിച്ചു. ശസ്ത്രക്രിയ നടത്തിയാലും കാഴ്ച തിരിച്ചു കിട്ടുമെന്നതില്‍ ചികിത്സകര്‍ക്ക് ഉറപ്പു നല്‍കാനായില്ല. ചികിത്സയ്‌ക്കായി ആകെയുള്ള സമ്പാദ്യമായ മൂന്ന് സെന്റ് ഭൂമിയും വീടും പണയപ്പെടുത്തി. വായ്‌പ തിരിച്ചടവ് മുടങ്ങിയതോടെ വീടും സ്ഥലവും ജപ്തി ഭീഷണിയില്‍. ജയശ്രീ ഒരു തുണിക്കടയില്‍ ജോലിക്കാരിയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Kerala

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

India

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.