കണ്ണൂര്‍: ജില്ലാ ആയുര്‍വ്വേദ ആശുപത്രി സിദ്ധ വിഭാഗത്തിന്റെയും മിഴി പദ്ധതിയുടെയും ഉദ്ഘാടനം ഇന്ന് രാവിലെ 9 മണിക്ക് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിര്‍വ്വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ.വി. സുമേഷ് അധ്യക്ഷനാവും. ചടങ്ങില്‍ ആശുപത്രി സൂപ്രണ്ട് കെ.എന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരി റിപ്പോര്‍ട്ട് അവതരിപ്പിക്കും. മെഡിക്കല്‍ ഓഫീസര്‍ ഡോ.എം.എസ് പ്രസന്നകുമാരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.പി. ജയബാലന്‍, കെ. ശോഭ, ആസൂത്രണ ബോര്‍ഡ് വര്‍ക്കിംഗ് ഗ്രൂപ്പ് മെമ്പര്‍ കെ.വി. ഗോവിന്ദന്‍ തുടങ്ങിയവര്‍ സംസാരിക്കും. ആരോഗ്യ സംരക്ഷണത്തിനുള്ള ജനങ്ങളുടെ ആവശ്യങ്ങള്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തുമായി സഹകരിച്ചാണ് പദ്ധതി ആരംഭിക്കുന്നത്.
















