രവിശങ്കര്‍ പ്രസാദ്
ന്യൂദല്‍ഹി: കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് വിരമിച്ച ജഡ്ജിമാരുടെ സേവനം പ്രയോജനപ്പെടുത്തുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ അറിയിച്ചു. സുപ്രീംകോടതിയില്‍ 61700 കേസുകളും വിവിധ ഹൈക്കോടതികളില്‍ 38.70 ലക്ഷം കേസുകളും ജില്ലാ കോടതികളിലും കീഴ്‌ക്കോടതികളിലുമായി 2.70 കോടി കേസുകളും തീര്‍പ്പാക്കാനുണ്ട്.
തെലുങ്കാന, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, അലഹബാദ്, കല്‍ക്കത്ത ഹൈക്കോടതികള്‍ വിരമിച്ച ജഡ്ജിമാരുടെ സേവനം വിട്ടുനല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണഘടനയുടെ 224ാം വകുപ്പ് അനുസരിച്ച് സുപ്രീകോടതിയിലും ഹൈക്കോടതിയിലും വിരമിച്ച ജഡ്ജിമാരുടെ സേവനം ഉറപ്പാക്കുന്നതിന് നടപടികള്‍ പൂര്‍ത്തിയായി വരുന്നുണ്ട്.
ജില്ലാ കോടതികളിലും കീഴ്‌ക്കോടതികളിലും വിരമിച്ച ജഡ്ജിമാരുടെ സേവനം ഉറപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളും ഹൈക്കോടതികളും ചേര്‍ന്നാണെന്നും ജോയിസ് ജോര്‍ജ് എംപിയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി.
















