ന്യൂയോര്‍ക്ക്: ലോക ചെസ് ചാമ്പ്യന്‍ പട്ടം നോര്‍വെയുടെ മാഗ്‌നസ് കാള്‍സണ്‍ നിലനിര്‍ത്തി. റഷ്യയുടെ യുവ ഗ്രാന്‍ഡ് മാസ്റ്റര്‍ സെര്‍ജി കറിയാക്കിനെ തോല്‍പിച്ചാണ് കാള്‍സണ്‍ ചാമ്പ്യനായത്.
ഫൈനലില്‍ 12 തവണ ഇരുവരും സമനിലയില്‍ പിരിഞ്ഞ ശേഷം അവസാനം നടന്ന നാലു റാപിഡ് ഗെയിമുകളില്‍ കറിയാക്കിന്നിനെ അടിയറവ് പറയിച്ചാണ് കാള്‍സണ്‍ കിരീടം ചൂടിയത്.കാള്‍സന്റെ തുടര്‍ച്ചയായ മൂന്നാം കിരീടനേട്ടം. 26-ാം പിറന്നാള്‍ ദിനത്തിലാണ് കാള്‍സന്റെ കിരീടനേട്ടം എന്നത് വിജയത്തിന് ഇരട്ടിമധുരം പകരുന്നു.
മത്സര ഫലത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് കാള്‍സണ്‍ പ്രതികരിച്ചു.
















