പൊന്‍കുന്നം: ഹെഡ്‌പോസ്‌റ്റോഫീസില്‍ മോഷണശ്രമം. കഴിഞ്ഞ 26നു രാത്രിയിലാണ് മോഷണശ്രമം നടന്നതെന്ന് കരുതുന്നതായി പൊന്‍കുന്നം പോലീസ് പറഞ്ഞു.
26ന് വൈകുന്നേരം 5.30ന് ജീവനക്കാര്‍ പോസ്‌റ്റോഫീസ് പൂട്ടി പുറത്തുപോയി. പിന്നീട് 28ന് രാവിലെ ഓഫീസ് തുറക്കാനായി ജീവനക്കാര്‍ എത്തിയപ്പോഴാണ് ഓഫീസിന്റെ പൂട്ട് തകര്‍ത്തനിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് പോലീസിനെ വിവരം അറിക്കുകയും പോലീസ് എത്തി പരിശോധന നടത്തുകയും ചെയ്തു. മോഷണ ശ്രമമല്ലാതെ രേഖകളും പണവും നഷ്ടപെട്ടില്ലെന്നു എസ്‌ഐ എ.സി. മനോജ് പറഞ്ഞു.
















