ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ സെമി പ്രതീക്ഷ സജീവമാക്കി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയം. ഗുവാഹത്തിയില്‍ ദല്‍ഹി ഡൈനാമോസിനെ ഒന്നിനെതിരെ രണ്ടു ഗോളിന് കീഴടക്കി. ഇതോടെ, ഒരു കളി അവശേഷിക്കെ അവര്‍ക്ക് 18 പോയിന്റായി. ദല്‍ഹി നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്നു. നാലിന് കൊച്ചിയില്‍ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ്-നോര്‍ത്ത് ഈസ്റ്റ് മത്സരം അവസാന സെമി ഫൈനലിസ്റ്റിനെ തീരുമാനിക്കും.
ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 60ാം മിനിറ്റില്‍ സെയ്ത്യാസെന്‍ സിങ്ങും, 71ാം മിനിറ്റില്‍ ക്രിസ്ത്യന്‍ റൊമറിക്കുമാണ് നോര്‍ത്ത് ഈസ്റ്റിനായി ഗോള്‍ നേടിയത്. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ മാഴ്‌സലീഞ്ഞൊ ദല്‍ഹിയുടെ ആശ്വാസ ഗോള്‍ നേടി.
















