മാഡ്രിഡ്: സ്പാനിഷ് കോപ ഡെല്‍ റേയില്‍ മുന്‍ ചാമ്പ്യന്‍ വലന്‍സിയയ്‌ക്ക് ജയം. ലെഗന്‍സിനെ ഒന്നിനെതിരെ മൂന്നു ഗോളിന് കീഴടക്കി അവര്‍. മുനീര്‍ അല്‍ ഹദാദി, മെദ്രാന്‍, ബക്കാലി എന്നിവര്‍ വലന്‍സിയയ്‌ക്കായി ലക്ഷ്യം കണ്ടപ്പോള്‍, മാച്ചിസ് ലെഗന്‍സിന്റെ ആശ്വാസം.
ഐബര്‍, സ്‌പോര്‍ട്ടിങ് ജിയോണിനെയും (2-1), റയല്‍ ബെറ്റിസ് 1-0ന് ഡിപോര്‍ട്ടീവൊ കൊരുണയെയും കീഴടക്കി. അലോര്‍കോണ്‍-എസ്പാന്യോള്‍ മത്സരം സമനിലയില്‍ (1-1).
















