ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ബാറ്റ്‌സ്മാന്മാരില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് വീണ്ടും സ്ഥാനക്കയറ്റം. മൊഹാലി ടെസ്റ്റിനു ശേഷം ഒരു സ്ഥാനം കയറി മൂന്നാമതെത്തി. കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കാണിത്. 833 പോയിന്റുണ്ട് ഇന്ത്യന്‍ നായകന്.
രണ്ടാമതുള്ള ഇംഗ്ലണ്ടിന്റെ ജോ റൂട്ടുമായി 14 പോയിന്റ് വ്യത്യാസം. പരമ്പരയില്‍ രണ്ട് മത്സരം അവശേഷിക്കെ റൂട്ടിനെ മറികടക്കാം. ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത് ഒന്നാമത്.
ഓള്‍റൗണ്ടര്‍മാരില്‍ രവീന്ദ്ര ജഡേജക്കും സ്ഥാനക്കയറ്റം, നാലാം സ്ഥാനത്ത്. മൊഹാലിയിലെ ഓള്‍റൗണ്ട് പ്രകടനം ജഡേജയെ തുണച്ചു. 493 പോയിന്റുമായി ആര്‍. അശ്വിന്‍ ഒന്നാമത് തുടരുന്നു. ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജാക്ക് കാലിസിനു ശേഷം ഇത്രയും റാങ്കിങ് പോയിന്റ് കരസ്ഥമാക്കുന്ന ആദ്യ ഓള്‍റൗണ്ടറാണ് അശ്വിന്‍.
















