ഹരാരെ: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച ഇന്ത്യക്കു പിന്നാലെ സിംബാബ്‌വെയും കറന്‍സികള്‍ പിന്‍വലിച്ചു. രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 2, 5 യുഎസ് ഡോളര്‍ നോട്ടുകളാണ് സിംബാബ്വെ പിന്‍വലിച്ചത്.
വന്‍ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന രാജ്യം ഇതോടെ വിലക്കയറ്റ ഭീതിയിലും പണപ്പെരുപ്പ ഭീതിയിലുമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്വന്തമായി കറന്‍സി പുറത്തിറക്കിയതോടെയാണ് ഇവ പിന്‍വലിച്ചത്.
അമേരിക്കന്‍ ഡോളറിനു പകരം ബോണ്ട് നോട്ടുകളാണ് സിംബാബ്വെ അവതരിപ്പിച്ചത്. നിയന്ത്രണങ്ങളുടെ ഭാഗമായി ആഴ്ചയില്‍ പിന്‍വലിക്കാവുന്നത് 150 ഡോളര്‍ മാത്രമായി നിജപ്പെടുത്തി. ഇതോടെ നിക്ഷേപങ്ങളില്‍ നിന്ന് പണം പിന്‍വലിക്കാനും പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനും ബാങ്കുകള്‍ക്കു മുന്നില്‍ ജനങ്ങള്‍ ക്യൂ നില്‍ക്കുകയാണ്.
2009 മുതല്‍ സ്വന്തം കറന്‍സിയില്ലാത്ത രാജ്യം അമേരിക്കയടക്കമുള്ള 9 രാജ്യങ്ങളുടെ കറന്‍സിയിലാണ് വിനിമയങ്ങള്‍ നടത്തുന്നത്. പണപ്പെരുപ്പനിരക്ക് നിയന്ത്രണാതീതമായി ഉയര്‍ന്നതിനേത്തുടര്‍ന്നായിരുന്നു 2009ല്‍ സ്വന്തം കറന്‍സി രാജ്യം പിന്‍വലിച്ചത്.
















