ഹാമില്‍ട്ടണ്‍: പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര ന്യൂസിലന്‍ഡിന്. രണ്ടാം മത്സരം 138 റണ്‍സിന് ജയിച്ച് 2-0ന് കിവികള്‍ പരമ്പര സ്വന്തമാക്കി. സ്‌കോര്‍: ന്യൂസിലന്‍ഡ് – 271, 313/5 ഡിക്ല., പാക്കിസ്ഥാന്‍ – 216, 230. മത്സരത്തിലാകെ എട്ടു വിക്കറ്റെടുത്ത ടിം സൗത്തി കളിയിലെ താരം.
369 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന് ആദ്യ വിക്കറ്റില്‍ 131 റണ്‍സ് ചേര്‍ത്ത് സാമി അസ്ലമും (91), നായകന്‍ അസര്‍ അലിയും (58) പ്രതീക്ഷ നല്‍കിയെങ്കിലും ഇരുവരും മടങ്ങിയത് തിരിച്ചടിയായി. നീല്‍ വാഗ്നര്‍ മൂന്നു വിക്കറ്റെടുത്തു. ടിം സൗത്തി, മിച്ചല്‍ സാന്റ്‌നര്‍ രണ്ടു വീതവും മാറ്റ് ഹെന്റി, ഗ്രാന്‍ഡ്‌ഹോം ഓരോന്നും വിക്കറ്റെടുത്തു.
















