വാഷിങ്ടണ്‍: ഒഹായിയോയില്‍ കാര്‍ കയറ്റിയും കത്തിക്ക് കുത്തിയും അനവധി പേരെ പരിക്കേല്‍പ്പിച്ച വിദ്യാര്‍ഥി കുറച്ചുകാലം പാക്കിസ്ഥാനില്‍ താമസിച്ചിരുന്നതായിസൂചന.
സൊമാലിയക്കാരനായ ഒഹായിയോ സര്‍വ്വകലാശാല വിദ്യാര്‍ഥി അബ്ദുള്‍ റസാക്ക് ആര്‍ട്ടാനെ പോലീസ് വെടിവച്ചുകൊന്നിരുന്നു.
തിങ്കളാഴ്ചയാണ് ഇയാള്‍ കാര്‍ ഒടിച്ച് കാല്‍നടയാത്രക്കാരുടെ മേല്‍ കയറ്റിയതും ഇറച്ചിവെട്ടുകത്തിക്ക് കുത്തിയതും, 11 പേര്‍ക്കാണ് പരിക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്.
















