കോട്ടയം: പരുമല തിരുമേനിയുടെ താപസജീവിതം മിനിസ്‌ക്രീനിലേക്ക്. തിരുമേനിയുടെ പുണ്യജീവിതം ക്യാമറയിലാക്കുന്നത് പ്രശസ്ത സംവിധായകന്‍ തുളസീദാസാണ്. ‘പരിശുദ്ധന്‍’ എന്ന പേരില്‍ സീരിയല്‍ വൈകാതെ മിനിസ്‌ക്രീനിലെത്തും. ഡിസംബര്‍ ആദ്യവാരം ഷൂട്ടിംഗ് ആരംഭിക്കും. മലയാളത്തിലെ സീരിയല്‍ രംഗത്തെ പ്രമുഖ താരങ്ങള്‍ വേഷമിടും. ഷാരോണ്‍ ക്രിയേഷന്‍സ് ആന്‍ഡ് ഗോഗ് പ്രമോഷന്‍സിനുവേണ്ടി ജിജി തണുങ്ങാട്ടിലാണ് സീരിയല്‍ നിര്‍മ്മിക്കുന്നത്. തിരക്കഥയും സംഭാഷണവും ആര്യനാട് സത്യന്‍. സംഗീതം എഡ്വിന്‍ എബ്രഹാം, ഗാനരചന കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ക്യാമറ ജോയി. പരിശുദ്ധന്റെ സ്വിച്ചോണ്‍ കര്‍മ്മവും ബ്രോഷര്‍ പ്രകാശനവും ദേവലോകം അരമനയില്‍ നടന്ന ചടങ്ങില്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിദീയന്‍ കാതോലിക്കാ ബാവ നിര്‍വ്വഹിച്ചു.
















