പരിപ്പ്: ശ്രീ മഹാദേവക്ഷേത്രത്തില്‍ 29 മുതല്‍ ഡിസംബര്‍ 4വരെ അഷ്ടബന്ധകലശം നടക്കും. തന്ത്രി മുഖ്യന്‍ ഭദ്രകാളി മറ്റപ്പിള്ളി നാരായണന്‍ നമ്പൂതിരിയും മേല്‍ശാന്തി ആനന്ദകുമാര്‍ നമ്പൂതിരി കാളകട്ടില്ലത്തും മുഖ്യകാര്‍മ്മികത്വം വഹിക്കും. ക്ഷേത്രോപദേശഖ സമിതി പ്രസിഡന്റ് ഗോപി കൊടുങ്ങല്ലൂര്‍, സെക്രട്ടറി കെ.എസ്.പുരുഷോത്തമന്‍, കലശക്കമ്മിറ്റി പ്രസിഡന്റ് പി.കെ.രാധാകൃഷ്ണന്‍ തുടങ്ങി 101 അംഗങ്ങളുടെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും മേല്‍നോട്ടത്തില്‍ കമ്മിറ്റി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ദിവസവും പല പ്രഗത്ഭമതികളുടെ പ്രഭാഷണങ്ങളും സംഗീതസദസ്സുളും പ്രസാദമൂട്ടും ഉണ്ടായിരിക്കും.
















