Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ശബരിമല തീര്‍ത്ഥാടകരെവലച്ച് കെഎസ്ആര്‍ടിസി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2016, 08:40 pm IST
inPathanamthitta

പത്തനംതിട്ട: ഇടതു മുന്നണി ഹര്‍ത്താലില്‍ ശബരിമല തീര്‍ത്ഥാടകരടക്കമുള്ള യാത്രക്കാരെ ദുരിതത്തിലാക്കി കെഎസ്ആര്‍ടിസി.

സ്വകാര്യ വാഹനങ്ങള്‍ തടസ്സമില്ലാതെ നിരത്തിലോടിയപ്പോള്‍ ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ച് കെഎസ്ആര്‍ടിസിയും സംസ്ഥാനഭരണം കൈയാളുന്ന ഇടതു മുന്നണിയുടെ ഹര്‍ത്താലില്‍ പങ്കാളികളായി. ശബരിമല തീര്‍ത്ഥാടകര്‍ക്ക് അസൗകര്യങ്ങളുണ്ടാകില്ലെന്ന് എല്‍ഡിഎഫ് നേതൃത്വം അറിയിച്ചിരുന്നു. ഇത് വിശ്വസിച്ച് ശബരിമല ദര്‍ശനത്തിന് പോയ സാധാരണക്കാരായ അയ്യപ്പന്മാരാണ് പത്തനംതിട്ടയില്‍ ബസ് കാത്തുനിന്ന് വലഞ്ഞത്. പമ്പ ഡിപ്പോയില്‍ നിന്നുമുള്ള പരിമിതമായ ഷെഡ്യൂളുകള്‍ മാത്രമാണ് ഇന്നലെ ഓപ്പറേറ്റ് ചെയ്തത്. പത്തനംതിട്ടയിലെത്തിയ തീര്‍ത്ഥാടകരാണ് നാട്ടിലേക്കെത്താന്‍ സംവിധാനമില്ലാതെ വലഞ്ഞത്. പമ്പയില്‍ നിന്നുമെത്തുന്ന ബസ്സുകള്‍ മാത്രമായിരുന്നു ആശ്രയം. വിവിധ സ്ഥലങ്ങളിലേക്ക് പോകാനായി രാവിലെ പത്തനംതിട്ട ബസ് സ്റ്റാന്റില്‍ എത്തിയവരില്‍ പലരും വൈകുന്നേരവും കാത്തുനില്‍ക്കുകയായിരുന്നു. കാനനപാത താണ്ടി മണിക്കൂറുകള്‍ കാത്തുനിന്ന് അയ്യപ്പദര്‍ശനം നടത്തി മടങ്ങിയെത്തിയ തീര്‍ത്ഥാടകരാണ് പത്തനംതിട്ടയില്‍പെട്ടുപോയത്. പ്രായമായ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് മണിക്കൂറുകള്‍ കാത്തുനിന്നത്.്

ചെങ്ങന്നൂര്‍, തിരുവല്ല റെയില്‍വേ സ്റ്റേഷനുകളില്‍ എത്താനുള്ളവരായിരുന്നു ഇവരിലധികവും. ശബരിമലയുടെ പ്രവേശന കവാടം എന്ന നിലയില്‍ പത്തനംതിട്ട ഡിപ്പോയില്‍ നിന്നും ചെങ്ങന്നൂരടക്കമുള്ള പ്രധാന സ്ഥലങ്ങളിലേക്ക് പോലും സര്‍വ്വീസ് നടത്താന്‍ അധികൃതര്‍ തയ്യാറായില്ല.

പെട്രോള്‍ പമ്പുകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നതും ദൂരസ്ഥലങ്ങളില്‍ നിന്നും വാഹനങ്ങളിലെത്തിയ അന്യസംസ്ഥാനക്കാരായ തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിലാക്കി. സേവാഭാരതി , അയ്യപ്പ സേവാസമാജം എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ അന്നദാനവും കുടിവെള്ള വിതരണവും നടത്തിയത് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി. ഓമല്ലൂര്‍ ഉഴുവത്ത് ദേവീക്ഷേത്രാങ്കണത്തില്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ ഭക്തജനങ്ങളുടെ സഹകരണത്തോടെ ഉച്ചഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തു.

പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിനു സമീപമുള്ള കടകള്‍ തുറന്നിരുന്നെങ്കിലും പന്തളം കുറുന്തോട്ടയം പാലം പൊളിച്ചതിനാല്‍ ഏറെ ചുറ്റി യാത്രചെയ്‌തെങ്കിലേ ക്ഷേത്രത്തിലെത്തുകയുള്ളൂ. ഹര്‍ത്താല്‍ കാരണം ദാഹിച്ചു വലഞ്ഞ് കുട്ടികളും മുതിര്‍ന്നവരുമായ തീര്‍ത്ഥാടകര്‍് കുടിവെള്ളം കിട്ടാതെ ഏറെ കഷ്ടപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

Kerala

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

India

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

Kerala

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

പുതിയ വാര്‍ത്തകള്‍

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

ഇയോണ്‍ കാറില്‍ പനച്ചിക്കാട് നിന്ന് പുറപ്പെട്ട ആ ദമ്പതികളും മകനും എവിടെ? തെരഞ്ഞ് പൊലീസ്

ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണക്ഷാമം തീര്‍ത്ത് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ ടീം; പി.ടി. ഉഷയുടെ മാനം കാത്ത് ഈ പെണ്‍പുലികള്‍

വൈകുന്നേരം ടാപ്പിംഗ് ; വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ; റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.