ബെംഗളൂരു: പ്രായം തളര്‍ത്താത്ത ഓട്ടക്കാരന്‍ കുട്ടികള്‍ക്ക് കായിക ഗുരുവാകുന്നു. 119 വയസുള്ള ഇന്ത്യന്‍ ഓട്ടക്കാരന്‍ ധര്‍മ്മപാല്‍ സിങ് ഗുജ്ജാറാണ് കുട്ടികള്‍ക്ക് കായിക പരിശീലനം നല്‍കുന്നത്. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയായ ധര്‍മപാല്‍ 2015-ല്‍ മലേഷ്യയില്‍ നടന്ന ഇരുപത്തി എട്ടാമത് മാസ്റ്റേഷ്‌സ് അത്‌ലറ്റ് മേളയില്‍ 800 മീറ്ററില്‍ സ്വര്‍ണം നേടി കായിക ലോകത്തിന് കൗതുകവും ആശ്ചര്യവുമുണര്‍ത്തിയിരുന്നു.
1897ല്‍ ജനിച്ച ധര്‍മ്മപാലിന് സ്‌കൂള്‍ വിദ്യാഭ്യാസം ലഭിച്ചിട്ടില്ല. എന്നാല്‍ കുട്ടിക്കാലം തൊട്ട് വയലില്‍ തങ്ങളുടെ പശുക്കളെയും കാളകെളയും മേച്ചും പിറകെ ഓടിയുമാണ് കായിക പരിശീലനം നേടിയത്. ചെറുപ്പം തൊട്ട് വയലില്‍ നിന്നും ലഭിച്ച ഈ പരിശീലനം അദ്ദേഹത്തിനെ ഒരു മികച്ച ഓട്ടക്കാരനാക്കുകയായിരുന്നു.
ഇന്ത്യയില്‍ ഇതുവരെ മാസ്റ്റേഴ്‌സ് മീറ്റില്‍ 50ഓളം മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ പണമില്ലാത്തതിനാല്‍ രാജ്യത്തിന് പുറത്തുള്ള ഒരു മാസ്റ്റേഴ്‌സ് മത്സരത്തിലും അദ്ദേഹത്തിന് പങ്കെടുക്കാന്‍ സാധിച്ചില്ല എന്നതാണ് സത്യം. എങ്കിലും ഒരു രാജ്യാന്തരമെഡല്‍ അദ്ദേഹത്തിന് സ്വന്തമായുണ്ട്. 2015-ല്‍ മലേഷ്യന്‍ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 800 മീറ്ററിലെ സ്വര്‍ണ്ണം.
തന്റെ ഗ്രാമത്തിലെ കുട്ടികള്‍ക്ക് പരിശീലനം നല്‍കുകയാണ് അദ്ദേഹം ഇപ്പോള്‍. നാട്ടിലെ കുട്ടികള്‍ മയക്കു മരുന്നിനും മറ്റും അടിമകളായിക്കൊണ്ടിരിക്കുകയാണ്, ചെറുപ്പത്തിലെ ഇവര്‍ക്ക് കായിക പരിശീലനം നല്‍കി നല്ലൊരു ജീവിതം നല്‍കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.
















