Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഔദുംബരത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2016, 07:56 pm IST
in Samskriti

ഹരിനാമകീര്‍ത്തനം അറിയാത്ത ഹിന്ദുക്കള്‍ ഒരുകാലത്ത് കേരളക്കരയില്‍ ഇല്ലായിരുന്നു. സംഗീതജ്ഞയായിരുന്ന പി. ലീലയുടെ ശബ്ദത്തിലൂടെ ആ കീര്‍ത്തനം നാടെങ്ങുമുള്ള ക്ഷേത്രങ്ങളില്‍ നിന്നു ചക്രവാളങ്ങളെ തട്ടി പ്രതിധ്വനിച്ച് പ്രഭാതങ്ങളെ തട്ടിയുണര്‍ത്തുമായിരുന്നു. എഴുത്തച്ഛന്റേതെന്ന് വിശ്വസിച്ചുപോരുന്ന ഈ കീര്‍ത്തനത്തിലെ ‘ഔദുംബരത്തില്‍’ എന്ന വാക്കിനെ സംബന്ധിച്ചുള്ള വിശകലനമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

ഹരിനാമകീര്‍ത്തനത്തിന് മലയാളത്തില്‍ അനേകം വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവയില്‍ ഏതെങ്കിലും വ്യാഖ്യാനം ഈ വഴിക്ക് ചിന്തിച്ചിട്ടുള്ളതായി കണ്ടിട്ടില്ല. ആ കീര്‍ത്തനം:

ഔദുംബരത്തില്‍ മശകത്തിനു

തോന്നുമിതിന്‍-

മീതേ കദാപി സുഖമില്ലെന്നിതപ്പരിചു

ചേതോവിമോഹിനി മയയ്‌ക്കായ്‌ക

മായ തവ

ദേഹോഹമെന്നിവയില്‍

നാരായണായ നമഃ

ഔദുംബരം എന്നാല്‍ ഉദംബരവൃക്ഷത്തില്‍ നിന്നുള്ളത്. ഉദംബരവൃക്ഷം അത്തിമരമാണ്. ഔദുംബരത്തിന് വ്യാഖ്യാതാക്കള്‍ പലരും അത്തിക്കായ് എന്നാണ് പറയുന്നത്. ഔദുംബരമെന്നാല്‍ ഉദംബരവൃക്ഷത്തിന്റെ ഭാഗമായിട്ടുള്ളത് എന്തുമാകാം. അതിന്റെ ഫലം തന്നെയാകണമെന്നില്ല. അത്തിക്കായയില്‍, (അത് പഴമായിത്തീര്‍ന്നപ്പോളാകാം) ഇരിക്കുന്ന മശക-കൃമി-ത്തിന് ഇതില്‍പ്പരം സുഖം മറ്റെങ്ങുമില്ലെന്ന് തോന്നുന്നു. ഏതോ കൃമിക്ക് ഇഷ്ടപ്പെട്ട ഭക്ഷണമാണ് അത്തിപ്പഴമെന്ന് വിചാരിക്കണം. ആ കൃമിക്ക് അതില്‍ ഇരിക്കുന്നതില്‍പരം സുഖം മറ്റെങ്ങുമില്ലാ എന്ന തോന്നല്‍ പോലെയുള്ള തോന്നലോടെ മനുഷ്യര്‍ നടക്കുന്നു എന്ന ധ്വനിയാണ് പരമപ്രധാനം.

ഔദുംബരം അത്തിപ്പഴം തന്നെയോ? വാക്കുകളുടെ അര്‍ത്ഥവും ധ്വനിയും പലവഴിക്ക് തിരിയാം. ഇവിടെ ഔദുംബരം എന്ന വാക്ക് കവി പ്രയോഗിച്ചത് മറ്റൊരര്‍ത്ഥത്തിലുമാകാമല്ലൊ. അത്തിമരത്തിന്റെ തടി, അതും ഔദുംബരമാണ്. അത് ഉപയോഗിച്ച് ഒരു ചെറുപീഠം നിര്‍മ്മിച്ച് അതിന്മേലിരുത്തി സൂര്യവംശരാജാക്കന്മാരുടെ പട്ടാഭിഷേകം നടത്താറുണ്ടെന്ന് വാല്മീകി, രാമായണം ബാലകാണ്ഡത്തില്‍ ശ്രീരാമപട്ടാഭിഷേക സമയത്തെ ഒരുക്കങ്ങളെക്കുറിച്ച് വര്‍ണിക്കുമ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നു.

പട്ടാഭിഷേകത്തിനുള്ള ഔദുംബരത്തിന്റെ മഹിമയും വലിപ്പവും ഒന്നു വേറേതന്നെയാണ്. അതിലും ഏറിയ പ്രത്യേകത സൂര്യവംശരാജാവിന്റെ പട്ടാഭിഷേകത്തിനുള്ള ഒദുംബരത്തിനുണ്ട്. അതില്‍ ഇരിക്കുന്ന മശക-മൂട്ട-ത്തിന് താന്‍ സൂര്യവംശ ചക്രവര്‍ത്തിയോടൊപ്പം അഭിഷിക്തനാകുന്നുവെന്നും, മറ്റൊരു മശകത്തിനും ലഭ്യമായിട്ടില്ലാത്ത നേട്ടവും സൗഭാഗ്യവും തനിക്ക് ലഭിച്ചിരിക്കുന്നുവെന്നും വിചാരിച്ച് ആ ജീവി രോമാഞ്ചമണിയുന്നു. തന്നെയല്ല തനിക്ക് രാജരക്തം കുടിക്കാനും സാധിക്കും. രാജാവിനെ അഭിഷേകം ചെയ്യുന്ന ചടങ്ങില്‍ വച്ച് മൂട്ടകളില്‍ വച്ച് ഞാനും ചക്രവര്‍ത്തിയായിത്തീരും. ഇതില്‍പരം സുഖവും സൗഭാഗ്യവും മറ്റാര്‍ക്ക് ലഭിക്കാനാണ്. എന്നിങ്ങനെ മൂട്ട ഔദുംബരത്തില്‍-പീഠത്തില്‍-ഇരുന്ന് സ്വപനം കാണുന്നതുപോലെ വ്യാമോഹങ്ങളില്‍പ്പെട്ട് മനുഷ്യന്‍ പല പല സ്വപ്‌നങ്ങള്‍ കാണുന്നു. കുറെക്കൂടി ഔചിത്യം ഈ അര്‍ത്ഥകല്‍പനയ്‌ക്കുണ്ടാകുമെന്ന് വിചാരിക്കുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

Main Article

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

Article

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

Editorial

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍
Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

പുതിയ വാര്‍ത്തകള്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.