ബത്തേരി : കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കുന്നതിനായി പോയ കര്‍ഷകന്‍ വയലില്‍ മരിച്ച നിലയില്‍ . കല്ലുമുക്ക് കടമ്പക്കാട്ട് മത്തായി (78) ആണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.
ഞായറാഴ്ച വൈകിട്ട് ഏഴരയോടുകൂടി വീടിന് സമീപത്തെ സ്വന്തം കൃഷിയിടത്തിലേക്ക് പേരകുട്ടികളോടൊപ്പം പോയതാ യിരുന്നു. വഴി മദ്ധ്യേ കാട്ടനയുടെ ചിന്നം വിളികേട്ടതോടെ കൂടെ ഉണ്ടായിരുന്നവര്‍ പ്രാണ രക്ഷാര്‍ത്ഥം ഓടി. ഏറെ നേരം കഴിഞ്ഞിട്ടും മത്തായിയെപ്പറ്റി യാതൊരു വിവരവും കിട്ടിയില്ല .തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് മണിക്കൂറിന് ശേഷം വനം വകുപ്പ് വാച്ചര്‍മാര്‍ വയലില്‍ കിടക്കുന്ന മത്തായിയെ കണ്ടത്. ഉടന്‍ ബത്തേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു.
ആന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ സ്ഥിരമായി ഇവിടെ കര്‍ഷകരുടെ കൃഷിയിടത്തില്‍ ഇറങ്ങാറുണ്ട്. വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കാതിരിക്കുന്നതിന് വേണ്ടി മത്തായി വയലില്‍ കാവല്‍ കിടക്കാറുള്ളതാണ്. കഴിഞ്ഞ ദിവസവും കാവല്‍കിടക്കുന്നതിന് വേണ്ടി പോയതായിരുന്നു. ആന ഓടിച്ചപ്പോള്‍ ഓടി വീണതാകം മരണ കാരണമെന്ന് സംശയിക്കുന്നു. മൃതദ്ദേഹത്തില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റതിന്റെ പാടുകളൊന്നും കാണ്‍മാനില്ലാ യിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദ്ദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ഏലിയാമ്മയാണ് ഭാര്യ. മക്കള്‍: വര്‍ഗ്ഗീസ്,ബാബു, സജി, ലിനി. മരുമക്കള്‍: അന്നമ്മ, ലിസി, ലിമിഷ, ബാബു.
















