മിലാന്: ഇറ്റാലിയന്‍ ലീഗില്‍ എസി മിലാന് തകര്‍പ്പന്‍ വിജയം. ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് അവര്‍ എംപോളിയെ തകര്‍ത്തു. ജിയാന്‍ലൂക്ക ലപാഡുലയുടെ ഇരട്ട ഗോള്‍ വിജയത്തിന് മാറ്റുകൂട്ടി.
15, 77 മിനിറ്റുകളിലായിരുന്നു ലപാഡുലയുടെ ഗോളുകള്‍. പിന്നീട് 61-ാം മിനിറ്റില്‍ ഫെര്‍ണാണ്ടസ് സെയ്‌സും മിലാനായി ലക്ഷ്യം കണ്ടപ്പോള്‍ 67-ാം മിനിറ്റില്‍ ആന്ദ്രെ കോസ്റ്റ സ്വന്തം വലയില്‍ പന്തെത്തിച്ച് ഒരു മിലാന് സമ്മാനിക്കുകയും ചെയ്തു. 17-ാം മിനിറ്റില്‍ റിക്കാര്‍ഡോ സപോനര എംപോളിയുടെ ആശ്വാസഗോള്‍ നേടി.
വിജയത്തോടെ മിലാന്‍ 14 കളികളില്‍ നിന്ന് 29 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ 24 പോയിന്റുമായി എംപോളി 17-ാം സ്ഥാനത്ത്. മറ്റൊരു മത്സരത്തില്‍ ടോറിനോ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ചീവോയെ കീഴടക്കി. ഇതോടെ 25 പോയിന്റുമായി ടോറിനോ ആറാം സ്ഥാനത്തേക്കുയര്‍ന്നു.
















