ന്യൂയോര്‍ക്ക്: ലോക ചെസ്സ് ചാമ്പ്യനെ കണ്ടെത്താനുള്ള പോരാട്ടത്തിന്റെ പതിനൊന്നാം ഗെയിമില്‍ നിലവിലെ ചാമ്പ്യന്‍ നോര്‍വേയുടെ മാഗ്നസ് കാള്‍സണും എതിരാളി റഷ്യയുടെ റഷ്യയുടെ സെര്‍ജി കര്യാക്കിനും സമനിലയില്‍ പിരിഞ്ഞു. 34 നീക്കങ്ങള്‍ക്കൊടുവിലാണ് ഇരുവരും സമനിലയ്‌ക്ക് സമ്മതിച്ചത്.
വെള്ളക്കരുക്കള്‍ കൊണ്ട് കളിച്ചിട്ടും ആ മുന്‍തൂക്കം മുതലാക്കാന്‍ കര്യാക്കിന് കഴിഞ്ഞില്ല. ഇതോടെ രണ്ടുപേര്‍ക്കും അഞ്ചര പോയിന്റ് വീതമായി.
















