ഹാമില്‍ട്ടണ്‍: പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്ങ്‌സില്‍ ആതിഥേയരായ ന്യൂസിലാന്‍ഡിന് ലീഡ്. കിവീസിന്റെ ഒന്നാം ഇന്നിങ്ങ്‌സ് സ്‌കോറായ 271 റണ്‍സിനെതിരെ പാക്കിസ്ഥാന്‍ 216ന് പുറത്തായി. 55 റണ്‍സിന്റെ ലീഡാണ് ന്യൂസിലാന്‍ഡിന് സ്വന്തമായത്. തുടര്‍ന്ന് രണ്ടാം ഇന്നിങ്ങ്‌സ് ആരംഭിച്ച ന്യൂസിലാന്‍ഡ് ഓപ്പണര്‍മാര്‍ ഒരു പന്ത് മാത്രമാണ് നേരിട്ടത്. തുടര്‍ന്ന് മഴയെത്തിയതോടെ കളി നിര്‍ത്തിവച്ചു.
മൂന്നാം ദിവസമായ ഇന്നലെ 38.1 ഓവര്‍ മാത്രമാണ് കളിനടന്നത്. 76ന് അഞ്ച് എന്ന നിലയില്‍ ഒന്നാം ഇന്നിങ്ങ്‌സ് പുനരാരംഭിച്ച പാക്കിസ്ഥാന്‍ പുറത്താകാതെ 90 റണ്‍സ് നേടിയ ബാബര്‍ അസമിന്റെയും 41 റണ്ണെടുത്ത സര്‍ഫ്രാസ് അഹമ്മദിന്റെയും 37 റണ്‍സെടുത്ത സൊഹൈല്‍ ഖാന്റെയും മികവിലാണ് 216 റണ്‍സെടുത്തത്.
















