പാരീസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ തകര്‍പ്പന്‍ വിജയത്തോടെ മൊണാക്കോ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് അവര്‍ മാഴ്‌സെലെയെ തകര്‍ത്തത്. വലേറെ ജെര്‍മെയ്‌ന്റെ ഇരട്ട ഗോളാണ് മികച്ച വിജയം അവര്‍ക്ക് സമ്മാനിച്ചത്.
23-ാം മിനിറ്റില്‍ ഗബ്രിയേല്‍ ബോഷ്‌ലിയെയിലൂടെ ലീഡ് നേടിയ മൊണാക്കോക്ക് വേണ്ടി 29, 39 മിനിറ്റുകളിലാണ് ജെര്‍മെയ്ന്‍ ലക്ഷ്യം കണ്ടത്. പിന്നീട് പരിക്കുസമയത്ത് ഗ്വിഡോ കാരിലോയും ലക്ഷ്യം കണ്ടതോടെ മൊണാക്കോയുടെ ഗോള്‍പട്ടിക പൂര്‍ത്തിയായി.
















