കല്‍പ്പറ്റ: കേരളത്തിലെ ഇരു മുന്നണികളും കള്ളപ്പണക്കാരുടെ സംരക്ഷകരാണന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ കെ.പി.ശ്രീശന്‍.ബി.ജെ.പി ജില്ലാ പഠനശിബിരം സമാപന സമ്മേളനം ചെമ്പ്ര റിസോര്‍ട്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.കേരളത്തിലെ ഇരു മുന്നണികളും കള്ളപ്പണക്കാരുടെ സംരക്ഷകരാണ്.
പിണറായി വിജയന്‍ അധികാരത്തില്‍ വന്നതുമുതല്‍ കേരളത്തിലെ ക്രമസമാധാനം തകര്‍ന്നിരിക്കുകയാണ്.എം.എം മണിയെക്കൂടി മന്ത്രിയാക്കിയതോടെ കേരള മന്ത്രിസഭ കോമാളികളുള്ള സര്‍ക്കസ് കൂടാരം പോലെയായി. എല്‍.ഡി.എഫ് നാളെ നടത്തുന്ന ഹര്‍ത്താല്‍ ജനങ്ങള്‍ തള്ളിക്കളയണമെന്നും അദ്ധേഹം പറഞ്ഞു.
ബി.ജെ.പി ജില്ല പ്രസിഡണ്ട് സജി ശങ്കര്‍ അധ്യക്ഷത വഹിച്ചു.പി.സി മോഹനന്‍ , പള്ളിയറ രാമന്‍, കൂട്ടാറ ദാമോദരന്‍, ഇ.പി ശിവദാസന്‍ ,ടി.എ മാനു, പി.ജി ആനന്ദ് കുമാര്‍, കെ.മോഹന്‍ദാസ്, വി.നാരായണന്‍, കെ.പി.മധു, കെ.ശ്രീനിവാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















