പൂച്ചാക്കല്‍: വിതരണ ഏജന്‍സിയില്‍ നിന്നും നല്‍കിയ സിലിണ്ടറിന്റെ ചോര്‍ച്ച പരിഭ്രാന്തി പരത്തി. പാണാവള്ളി പഞ്ചായത്ത് പത്താം വാര്‍ഡില്‍ ചെള്ളിക്കാട്ട് മോഹനന്റെ വീട്ടിലെ പാചക വാതക സിലിണ്ടറിറിന്റെ താഴെ വെല്‍ഡിംഗ് ചെയ്ത ഭാഗത്തുനിന്നാണ് ചോര്‍ച്ചയുണ്ടായത്. പൂച്ചാക്കല്‍ പോലീസും ചേര്‍ത്തലയില്‍ നിന്ന് അഗ്‌നിശമന സേനയും സ്ഥലത്തെത്തി സിലിണ്ടര്‍ സമീപത്തെ കുളത്തില്‍ ഇടുകയായിരുന്നു. പിന്നീട് സിലിണ്ടര്‍ ഏജന്‍സി ജീവനക്കാരനെത്തി കൊണ്ടുപോയി. കാലപ്പഴക്കം ചെന്ന സിലിണ്ടറുകള്‍ പിന്‍വലിച്ച് പുതിയ സിലിണ്ടര്‍ വിതരണം ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
















