മാവേലിക്കര: നിയന്ത്രണംവിട്ട സ്വകാര്യബസ് സമീപത്തെ വീട്ടിലേക്ക് ഇടിച്ചുകയറി കാല്‍നടയാത്രികനുള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കണ്ണമംഗലം ചാങ്ങേതെക്കതില്‍ മധു(58), വല്ലൂര്‍ വീട്ടില്‍ സുദര്‍ശനന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്‌ക്ക് 1.30 ഓടെ കണ്ണമംഗലം തുപ്പന്‍കുളങ്ങര ജംഗ്ഷനിലായിരുന്നു സംഭവം. കായംകുളം ‘ഭാഗത്തുനിന്നും തിരുവല്ല ഭാഗത്തേക്ക് വന്ന ബസ് എയ്‌സിന് സൈഡുകൊടുക്കവെ നിയന്ത്രണം തെറ്റി നടന്നു വരികയായിരുന്ന മധുവിനെ ഇടിച്ചിട്ടശേഷം സമീപമുള്ള സുധര്‍ശനന്റെ വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസ് പാഞ്ഞുവീട്ടിലേക്ക് വരുന്നത് കണ്ട് ഓടി മാറിയപ്പോഴാണ് സുദര്‍ശനന് പരിക്കേറ്റത്. വീടിന്റെ ഗൈറ്റ് വാഹനം പാര്‍ക്ക് ചെയ്യുവാനായി ഉപയോഗിച്ച ഷെഡ് എന്നിവ തകര്‍ന്നു. സാരമായി പരിക്കേറ്റ മധുവിനെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















