വാഷിങ്ടണ്‍: ഉത്തരധ്രുവത്തിലും അന്റാര്‍ട്ടിക്കയിലും മഞ്ഞുനിരപ്പ് ക്രമാതീതമായി താഴുന്നുവെന്നു നാസയുടെ റിപ്പോര്‍ട്ട്.
ഒക്ടോബറിനു ശേഷമാണ് ഈ മാറ്റമെന്നു നാസയുടെ ഗൊദാര്‍ദ് സ്‌പേസ് ഫ്‌ളൈറ്റ് സെന്ററിലെ ഗവേഷകന്‍ വാള്‍ട് മേയര്‍ അറിയിച്ചു. 1979 മുതല്‍ നാസ ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തി വരികയാണ്.
കഴിഞ്ഞ ഒരു ദശകത്തിനിടെ ഉത്തരധ്രുവത്തില്‍ ഹിമനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുകയാണെങ്കിലും അന്റാര്‍ട്ടിക്കയില്‍ ഉയരുകയായിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ മുതലാണ് മഞ്ഞു നിരപ്പ് താഴാന്‍ തുടങ്ങിയത്. അടുത്തിടെ ഉത്തരധ്രുവത്തില്‍ അന്തരീഷ താപനില ഉയര്‍ന്നതാണു കടല്‍മഞ്ഞ് ഉരുകാനുള്ള മുഖ്യകാരണം. എന്നാല്‍ അന്റാര്‍ട്ടിക്കയിലെ മഞ്ഞുരുക്കത്തിനു കൃത്യമായ കാരണം ശാസ്ത്രജ്ഞര്‍ക്കു കണ്ടെത്താനായിട്ടില്ല
















