Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കോംബി നങ്കൂരമിട്ടു തുറമുഖനിര്‍മ്മാണം ഇനി അതിവേഗത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2016, 10:03 pm IST
inThiruvananthapuram

വിഴിഞ്ഞം: അന്താരാഷ്‌ട്ര തുറമുഖ നിര്‍മാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടാന്‍ യന്ത്രസാമഗ്രികളുമായി അത്യാധുനിക കാര്‍ഗോ മുങ്ങിക്കപ്പല്‍ കോംബി ഡോക് വിഴിഞ്ഞം കടലില്‍ നങ്കൂരമിട്ടു. തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യമായ വാര്‍ഫ് ഉള്‍പ്പെടെയുള്ളവയുടെ നിര്‍മ്മാണം ത്വരിതപ്പെടുത്താനായിട്ടുള്ള യന്ത്രങ്ങളുമായാണ് കോംബി-ഡോകിന്റെ വരവ്.

വിദേശ നിര്‍മ്മിതമായ അത്യാധുനിക കപ്പലായ കോംബി-ഡോക് ഗുജറാത്തിലെ ദാംറ തുറമുഖത്ത് നിന്ന് ശ്രീലങ്ക ചുറ്റിയാണ് വിഴിഞ്ഞത്ത് എത്തിയത്. ബുധനാഴ്ച രാവിലെ പത്തുമണിയോടെ വിഴിഞ്ഞം പുറംകടലില്‍ എത്തിയ കപ്പലിന്റെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം വൈകിട്ടോടെ വാര്‍ഫിനുപുറത്തെ കടല്‍ഭാഗത്തേക്ക് അടുപ്പിച്ചു. കപ്പലില്‍ നിന്ന് ഡ്രഡ്ജര്‍ ഉള്‍പ്പടെയുള്ള യന്ത്രസന്നാഹങ്ങള്‍ പുറത്തിറക്കുന്ന ജോലികള്‍ ബുധനാഴ്ച രാത്രി വൈകി ആരംഭിച്ചു. പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അനിത.എ.നായര്‍, വാര്‍ഫ് സുപ്രണ്ട് കെ. അനില്‍കുമാര്‍, മാസ്റ്റര്‍ ഗ്രേഡ് ചന്ദ്രകുമാര്‍. ഡി, ചീഫ് സിഗ്നലര്‍ നാസര്‍, എമിഗ്രേഷന്‍ എസ്.ഐ. രാജു, കസ്റ്റംസ് സൂപ്രണ്ട് ശോഭനന്‍ സിന്ധു, ഹെഡ് ഹവില്‍ദാര്‍ ഷാജിമോന്‍, കസ്റ്റംസ് ഇന്‍സ്പെക്ടര്‍ വീരേഷ് മിത്ര എന്നിവരടങ്ങിയ ഉദ്യോഗസ്ഥസംഘം പൈലറ്റ് ബോട്ടില്‍ കപ്പലില്‍ എത്തിയാണ് കസ്റ്റംസ് ക്ലിയറന്‍സ് നല്‍കിയത്.

ജര്‍മന്‍കാരായ രണ്ടു പോര്‍ട്ട് ക്യാപ്റ്റന്‍മാരും ഉക്രൈന്‍കാരായ 21 ജോലിക്കാരുമാണ് കപ്പലിലുള്ളത്. ആന്റിഗ്വ ആന്റ് ബര്‍മുഡ രജിസ്ട്രേഷനുള്ള കപ്പലിന് 17341 ടണ്‍ ഭാരവും 169.4 മീറ്റര്‍ നീളമുണ്ട്. കടലില്‍ കൂറ്റന്‍ യന്ത്രസംവിധാനങ്ങള്‍ വഹിച്ചുപോകുന്ന ഇത്തരത്തിലുള്ള കപ്പല്‍ ആദ്യമായാണ് വിഴിഞ്ഞത്തെത്തുന്നത്. തുറമുഖ നിര്‍മാണത്തിന്റെ ഭാഗമായുള്ള കടല്‍കുഴിക്കലിന് വേഗം കൂട്ടാനായി ശാന്തിസാഗര്‍-10 എന്ന ഡ്രഡ്ജര്‍, മള്‍ട്ടി യൂട്ടിലിറ്റി ടഗ്ഗ് ജലാശ്വ-4, ഡ്രഡ്ജറില്‍ ഉറപ്പിക്കാനുള്ള ഫ്ളോട്ടിങ് പൈപ്പുകള്‍ എന്നിവയാണ് കപ്പലില്‍ എത്തിയിട്ടുള്ളത്. കപ്പലിന്റെ പിന്‍ഭാഗം തുറന്ന് ഉള്ളിലേക്കു വെള്ളം നിറച്ചശേഷമായിരിക്കും ഡ്രഡ്ജറിനെ പുറത്തെത്തിക്കുക. തുടര്‍ന്ന് പൈലറ്റ് ബോട്ടുമായി ഘടിപ്പിച്ച് ഡ്രഡ്ജറിനെ പുതിയ വാര്‍ഫില്‍ എത്തിക്കും. ഈ ജോലികള്‍ രണ്ട് ദിവസങ്ങള്‍കൊണ്ട് പൂര്‍ത്തീകരിച്ച് കോംബി ഡോക് മടങ്ങും. ഒരാഴ്ചയ്‌ക്കകം കടല്‍കുഴിക്കല്‍ ജോലികള്‍ക്കായി സജ്ജമാകാന്‍ ശാന്തിസാഗര്‍-10ന് കഴിയും. എണ്ണൂറ് മീറ്റര്‍ നീളത്തിലും നാന്നൂറ് മീറ്റര്‍ വീതിയിലുമായി പണിയുന്ന വാര്‍ഫിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഡിസംബറോടെ തുടങ്ങാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

Kerala

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

Alappuzha

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

India

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

Kerala

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാന സര്‍ക്കാര്‍ മദ്യത്തെ മാന്യവത്കരിക്കുന്നുവെന്ന വിമര്‍ശനവുമായി കെ.സി.ബി.സി.

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.