ലാഹോര്‍: ഇന്ത്യയില്‍ നിന്നുള്ള എഴുപതിലധികം ഹിന്ദു തീര്‍ത്ഥാടകര്‍ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെത്തി. ശന്ത് ഷഡാ റാമിന്റെ 308-ാം ജയന്തി അഘോഷങ്ങളുടെ ഭാഗമായാണ് തീര്‍ത്ഥാടകര്‍ പാക്കിസ്ഥാനിലെത്തിയത്.
കഴിഞ്ഞ ദിവസം വാഗ അതിര്‍ത്തിയില്‍ ഇവാക്വീ ട്രസ്റ്റ് പ്രോപ്പര്‍റ്റി ബോര്‍ഡ് അധികൃതരെത്തി തീര്‍ത്ഥാടകരെ സ്വീകരിച്ചു. 17 സ്ത്രീകളടക്കം 71 ഹിന്ദു തീര്‍ത്ഥാടകരാണ് മിര്‍പൂര്‍ ഖാസയിലെ ശന്ത് ശഡാ റാമിന്റെ ജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി എത്തിയത്.
സിന്ധ് പ്രവിശ്യയിലെ ഏഴ് നഗരങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനായി തീര്‍ത്ഥാടകര്‍ക്ക് ബോര്‍ഡ് സൗകര്യം ഒരുക്കിയിരുന്നു. 84 പേര്‍ക്ക് വിസ അനുവദിച്ചിരുന്നെങ്കിലും അതില്‍ 71 പേര്‍ മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുക്കാനിവിടെ എത്തിയത്.
















