പാരീസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ നീസിന്റെ തിരിച്ചുവരവ്. നവംബര്‍ ആറിന് നടന്ന കളിയില്‍ കെയ്‌നിനോട് 1-0ന് പരാജയപ്പെട്ട നീസ് ഇന്നലെ സെയ്ന്റ് എറ്റിനെയെ പരാജയപ്പെടുത്തി. 1-0നായിരുന്നു വിജയം. വിജയത്തോടെ നീസ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തുകയും ചെയ്തു.
ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം വലന്റെന്‍ ഐസറ്റിക്ക് വിജയഗോള്‍ നേടി. 13 കളികളില്‍ നിന്ന് 32 പോയിന്റുമായാണ് നീസ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 29 പോയിന്റ് വീതമുള്ള മെണാക്കോ, നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജി രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
















