മിലാന്‍: ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലീഗിലെ മിലാന്‍ ഡെര്‍ബി സമനിലയില്‍. എസി മിലാനും ഇന്റര്‍ മിലാനും തമ്മിലുള്ള പോരാട്ടമാണ് 2-2ന് സമനിലയില്‍ കലാശിച്ചത്. ഇഞ്ചുറി സമയത്ത് ഇവാന്‍ പെരിസിക്ക് നേടിയ ഗോളാണ് ഇന്ററിന് സമനില നേടിക്കൊടുത്തത്.
വാശിയേറിയ പോരാട്ടത്തിന്റെ 41-ാം മിനിറ്റില്‍ ഫെര്‍ണാണ്ടസ് സെയ്‌സിലൂടെ എസി മിലാന്‍ ലീഡ് നേടി. എന്നാല്‍ 53-ാം മിനിറ്റില്‍ കാന്‍ഡ്രിയേവ ഇന്ററിന് സമനില നേടിക്കൊടുത്തു. പിന്നീട് അഞ്ച് മിനിറ്റിനുശേഷം ഫെര്‍ണാണ്ടസ് സെയ്‌സ് തന്നെ മിലാനെ വീണ്ടും മുന്നിലെത്തിച്ചു. ഇതോടെ വിജയം ഉറപ്പിച്ച മിലാനെ ഞെട്ടിച്ച് 92-ാം മിനിറ്റില്‍ ഇന്റര്‍താരം പെരിസിച്ച് സമനില ഗോള്‍ കണ്ടെത്തി. 13 കളികളില്‍ നിന്ന് 26 പോയിന്റുമായി എസി മിലാന്‍ മൂന്നമത്. 18 പോയിന്റുമായി ഇന്റര്‍ മിലാന്‍ ഒമ്പതാമത്.
അതേസമയം മറ്റൊരു കളിയില്‍ രണ്ടാം സ്ഥാനത്തുള്ള റോമക്ക് അപ്രതീക്ഷിത തിരിച്ചടി. എവേ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അറ്റ്‌ലാന്റയോടാണ് റോമ തോല്‍വി ഏറ്റുവാങ്ങിയത്. 40-ാം മിനിറ്റില്‍ ഡീഗോ പെറോട്ടിയുടെ പെനാറ്റി ഗോളിലൂടെ മുന്നിലെത്തിയശേഷമാണ് റോമ കീഴടങ്ങിയത്. മറ്റ് മത്സരങ്ങളില്‍ സാംപദോറിയ 3-2ന്‌സാസ്സുലോയെയും ബോളോഗ്‌ന 3-1ന് പലേര്‍മോയെയും ടോറിനോ 2-0ന് ക്രോടോണിനെയും ഫിയോറന്റീന 4-0ന് എംപോളിയെയും ലാസിയോ 3-1ന് ഗനോവയെയും പരാജയപ്പെടുത്തി.
















