ആലപ്പുഴ: മഹാരാഷ്‌ട്രക്കെതിരായ കൂച്ച് ബെഹാര്‍ ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ഒന്നാം ഇന്നിങ്ങ്‌സ് ലീഡ്. ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്‌ട്ര ഒന്നാം ഇന്നിങ്ങ്‌സില്‍ വെറും 78 റണ്‍സിന് ഓള്‍ ഔട്ട്.
തുടര്‍ന്ന് ഒന്നാം ഇന്നിങ്ങ്‌സ് ആരംഭിച്ച കേരളം ആദ്യ ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് എന്ന നിലയില്‍. 49 റണ്‍സുമായി ഡാരില്‍ എസ്. ഫെരാരിയോയും 11 റണ്‍സുമായി ഉണ്ണിമോന്‍ സാബുവും ക്രീസില്‍.
71 റണ്‍സെടുത്ത അശ്വിന്‍ ആനന്ദും 43 റണ്‍സെടുത്ത റോഹന്‍. എസും മികച്ച ബാറ്റിങ്ങ് നടത്തി. ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്‌ട്ര ഇന്നിങ്ങ്‌സില്‍ രണ്ടക്കം കടന്നത് മൂന്നുപേര്‍. അതര്‍വ കാലേ 28 റണ്‍സുമായി ടോപ്‌സ്‌കോറര്‍.
ഓപ്പണര്‍മാരായ പവന്‍ഷാ 16ഉം ഹൃഷികേശ് മോത്കര്‍ 14ഉം റണ്‍സെടുത്തു. കേരളത്തിനായി ഡാരില്‍, സിജോമോന്‍ ജോസഫ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി.
















