ലണ്ടന്‍: ലോക ഒന്നാം നമ്പര്‍ താരം ബ്രിട്ടന്റെ ആന്‍ഡി മുറെക്ക് എടിപി വേള്‍ഡ് ടൂര്‍ ൈഫനല്‍സ് കിരീടം. മുന്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക്ക് ദ്യോക്കോവിച്ചിനെ തകര്‍ത്താണ് മുറെ ചരിത്രത്തിലാദ്യമായി വേള്‍ഡ് ടൂര്‍ ഫൈനല്‍സ് കിരീടത്തില്‍ മുത്തമിട്ടത്.
സ്‌കോര്‍: 6-3, 6-4.
കിരീട നേട്ടത്തോടെ ലോക ടെന്നീസിലെ ഒന്നാം നമ്പര്‍ സ്ഥാനവും മുറെ നിലനിര്‍ത്തി.
ദ്യോക്കോവിച്ച്, റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, ആന്‍ഡി റോഡിക്ക് എന്നിവര്‍ക്ക് ശേഷം ഒന്നാം റാങ്കോടെ സീസണ്‍ അവസാനിപ്പിക്കുന്ന കളിക്കാരനുമായി മുറെ.
പാരീസ് മാസ്‌റ്റേഴ്‌സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തിയതോടെയായിരുന്നു മുറെ ലോക ഒന്നാം നമ്പറായി മാറിയത്. ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍ കിരീടം നേടിയ മുറെ ഓസ്‌ട്രേലിയന്‍, ഫ്രഞ്ച് ഓപ്പണ്‍ ഫൈനലുകളില്‍ ദ്യോക്കോവിച്ചിനോട് പരാജയപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ റിയോ ഒളിമ്പിക്‌സിലും മുറെ സ്വര്‍ണ്ണം നേടിയിരുന്നു.
















