Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

തിരിച്ചുവരവിന് നോര്‍ത്ത് ഈസ്റ്റ്; ജയത്തുടര്‍ച്ചക്ക് പൂനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2016, 08:05 pm IST
in Sports

പൂനെ സിറ്റി താരങ്ങള്‍ പരിശീലനത്തില്‍

ഗുവാഹത്തി: കഴിഞ്ഞ ദിവസം ദല്‍ഹി ഡൈനാമോസിനെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തില്‍ പൂനെ സിറ്റി ഇന്ന് വീണ്ടും കളിക്കളത്തില്‍. എതിരാളികള്‍ പോയിന്റ് പട്ടികയില്‍ ഏഴാമതുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ഇരുടീമുകള്‍ക്കും പ്ലേഓഫ് സാധ്യത നിലനില്‍ക്കണമെങ്കില്‍ ഇന്ന് വിജയിച്ചേ തീരൂ.

പത്തു മത്സരങ്ങളില്‍ നിന്ന് മൂന്നു ജയവും രണ്ട് സമനിലയും അഞ്ച് തോല്‍വികളുമായി 11 പോയിന്റാണ് നോര്‍ത്ത് ഈസ്റ്റിനുള്ളത്. നിലവില്‍ നാലാം സ്ഥാനത്തു നില്‍ക്കുന്ന പൂനെ സിറ്റി എഫ്‌സിക്ക് 11 മത്സരങ്ങളില്‍ നിന്നും നാല് ജയവും മൂന്നു സമനിലയുമടക്കം 15 പോയിന്റാണുള്ളത്.

ഈ സീസണില്‍ ഉശിരന്‍ തുടക്കത്തിനു ശേഷം തോല്‍വികള്‍ തുടരെ ഏറ്റുവാങ്ങിയ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനു കഴിഞ്ഞ ആറ് മത്സരങ്ങളില്‍ ഒന്നില്‍ പോലും ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഏക ആശ്വാസം ദല്‍ഹി ഡൈനാമോസിനയും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയേയുമായും സമനില പിടിച്ചതാണ്. ബാക്കി നാല് മത്സരങ്ങളിലും തോറ്റു.

സീസണിന്റെ തുടക്കത്തില്‍ തകര്‍പ്പന്‍ തുടക്കത്തോടെ തുടങ്ങിയ അവര്‍ക്ക് പിന്നീട് ആ നിലവാരം കാത്തുസൂക്ഷിക്കാന്‍ കഴിയാതിരുന്നതാണ് തിരിച്ചടിയായത്. ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെയും അടുത്ത മത്സരത്തില്‍ ഗോവയേയും തോല്‍പ്പിച്ചുകൊണ്ടു തുടങ്ങിയ നോര്‍ത്ത് ഈസ്റ്റ് മൂന്നാം കളിയില്‍ മുംബൈയോട് തോറ്റു. ഇതോടെ അവരുടെ ജാതകവും മാറ്റിയെഴുതപ്പെട്ടു. അതിനു ശേഷം സന്തം ആരാധകരുടെ മുന്നില്‍ മൂന്നു മത്സരങ്ങളും തോറ്റു. ഇനി ശേഷിക്കുന്ന മത്സരങ്ങളില്‍ രണ്ട് ഹോം മാച്ചുകള്‍ ബാക്കിയുണ്ട് എന്നതും ആശ്വാസം പകരുന്നു.

പ്ലേ ഓഫിലേക്ക് നോര്‍ത്ത് ഈസ്റ്റ് യോഗ്യത നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ് കോച്ച് നെലോ വിന്‍ഗാഡ. ഏത് ടീമിനെയും തോല്‍പ്പിക്കാനുള്ള കഴിവ് ടീമിനുണ്ടെന്ന് കോച്ച് ഉറപ്പിച്ചുപറയുന്നു. ടീമിന്റെ തിരിച്ചുവരവ് ആണ് താന്‍ മുന്നില്‍ കാണുന്നതെന്നും വിന്‍ഗാഡ പറഞ്ഞു. കളിക്കാരുടെ പ്രകടനങ്ങളും പ്രതീക്ഷയ്‌ക്കു വകനല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ നിലവില്‍ നാലാം സ്ഥാനത്തു നില്‍ക്കുന്ന പൂനെ സിറ്റിയുമായി കേവലം നാല് പോയിന്റിന്റെ വ്യത്യാസം മാത്രമെ നോര്‍ത്ത് ഈസ്റ്റിനും ഗോവയക്കുമുള്ളു. അതേസമയം നോര്‍ത്ത് ഈസ്റ്റിന് ഇന്നത്തേതുള്‍പ്പെടെ നാല് കളികള്‍ കൂടി ബാക്കിയുണ്ട്. പൂനെക്ക് മൂന്നെണ്ണമേയുള്ളൂ.

ഇന്ന് നോര്‍ത്ത് ഈസ്റ്റിനെ തോല്‍പ്പിച്ച് മൂന്ന് പോയിന്റ് നേടുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് കോച്ച് അന്റോണിയോ ഹെബ്ബാസ് പറഞ്ഞു. ഈ സീസണില്‍ പൂനെയുടെ ഏറ്റവും മികച്ച വിജയമാണ് ദല്‍ഹിക്കെതിരെ നേടിയത്. ഇന്ന് വിജയിക്കാന്‍ കഴിഞ്ഞാല്‍ 18 പോയിന്റുമായി അവര്‍ രണ്ടാം സ്ഥാനത്തേക്കുയരും. അടുത്ത മത്സരത്തില്‍ 25ന് കൊച്ചിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെയും ഡിസംബര്‍ രണ്ടിന് ലീഗിലെ അവസാന മത്സരത്തില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെയും പൂനെ സിറ്റിനേരിടും.

മൂന്ന് സീസണുകളിലായി നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡും പൂനെ സിറ്റിയും അഞ്ച് മത്സരങ്ങള്‍ കളിച്ചതില്‍ രണ്ടു ടീമുകളും രണ്ട് മത്സരങ്ങള്‍ വീതം ജയിച്ചു. ഒരെണ്ണം സമനിലയിലും അവസാനിച്ചു. ഈ സീസണില്‍ ആദ്യ പാദത്തില്‍ നോര്‍ത്ത് ഈസ്റ്റ് 1-0നു ജയിച്ചിരുന്നു. ആ പരാജയത്തിന് പകരം വീട്ടുക എന്ന ലക്ഷ്യവും ഇന്ന് പൂനെക്കുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

World

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

India

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

India

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

World

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

പുതിയ വാര്‍ത്തകള്‍

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.