Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യന്‍ ജയം 246 റണ്‍സിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2016, 08:03 pm IST
inSports

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടീം ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. 246 റണ്‍സിനാണ് കോഹ്‌ലിയും കൂട്ടരും ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യമായ 405 റണ്‍സിനെ പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്ങ്‌സ് 158-ല്‍ അവസാനിച്ചു. നാല് പേര്‍ മാത്രം രണ്ടക്കം കടന്ന ഇന്നിങ്ങ്‌സില്‍ 54 റണ്‍സെടുത്ത അലിസ്റ്റര്‍ കുക്ക് ടോപ്പ് സ്‌കോറര്‍.

അശ്വിന്‍, ജയന്ത് യാദവ്, രവീന്ദ്ര ജഡേജ എന്നിവരുടെ സ്പിന്‍ മികവിലായിരുന്നു ഇന്ത്യന്‍ ജയം. അശ്വിനും യാദവും മൂന്ന് വീതം വിക്കറ്റുകള്‍ പിഴുതപ്പോള്‍ ജഡേജ രണ്ടെണ്ണം സ്വന്തമാക്കി. ആദ്യ ഇന്നിങ്ങ്‌സില്‍ അശ്വിന്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയിരുന്നു. ആദ്യ ഇന്നിങ്—സില്‍ 167 റണ്‍സും രണ്ടാമിന്നിങ്ങ്‌സില്‍ 81 റണ്‍സുമടിച്ച ക്യാപ്റ്റന്‍ വിരാട് കോലിയാണ് കളിയിലെ താരം. ഇതോടെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നില്‍.

സ്‌കോര്‍ ചുരുക്കത്തില്‍: ഇന്ത്യ: 455, 204, ഇംഗ്ലണ്ട്: 255, 158.

അവസാന ദിനമായ തിങ്കളാഴ്ച രണ്ടിന് 87 റണ്‍സെന്ന നിലയില്‍ കളി തുടങ്ങിയ ഇംഗ്ലണ്ട് 71 റണ്‍സെടുക്കുന്നതിനിടയില്‍ ബാക്കിയുള്ള എട്ട് വിക്കറ്റുകളും നഷ്ടപ്പെടുത്തിയാണ് പരാജയത്തിലേക്ക് വീണത്. സ്‌കോര്‍ 92-ല്‍ എത്തിയപ്പോള്‍ റണ്ണൊന്നുമെടുക്കാതിരുന്ന ബെന്‍ ഡക്കറ്റിനെ വൃദ്ധിമാന്‍ സാഹയുടെ കൈകളിലെത്തിച്ച് അശ്വിനാണ് അവസാന ദിവസത്തെ വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. സ്‌കോര്‍ 101-ല്‍ എത്തിയപ്പോള്‍ നാലാം വിക്കറ്റും വീണു. രണ്ട് റണ്ണെടുത്ത അലിയെ ജഡേജയുടെ പന്തില്‍ കോഹ്‌ലി പിടികൂടി. പിന്നീട് ജോ റൂട്ടിലും ബെന്‍ സ്‌റ്റോക്ക്‌സിലുമായി ഇംഗ്ലണ്ട് പ്രതീക്ഷ. എന്നാല്‍ ആദ്യ ഇന്നിങ്ങ്‌സില്‍ അര്‍ദ്ധസെഞ്ചുറി നേടി മികച്ച ബാറ്റിങ്ങ് നടത്തിയ സ്‌റ്റോക്ക്‌സിന് രണ്ടാം ഇന്നിങ്ങ്‌സില്‍ കാലിടറി. വ്യക്തിഗത സ്‌കോര്‍ ആറ് റണ്‍സ് മാത്രമുള്ളപ്പോള്‍ സ്‌റ്റോക്ക്‌സിനെ ജയന്ത് യാദവ് ബൗള്‍ഡാക്കി. സ്‌കോര്‍ 115ന് അഞ്ച്.

ഇതേ സ്‌കോറില്‍ തന്നെ ആറാം വിക്കറ്റും ഇംഗ്ലണ്ടിന് നഷ്ടം. 25 റണ്‍സെടുത്ത് നിലയുറപ്പിച്ച് കളിക്കാന്‍ തുടങ്ങിയ റൂട്ടിനെ മുഹമ്മദ് ഷാമി വിക്കറ്റിന് മുന്നില്‍ കുടുക്കി. സ്‌കോര്‍ 129-ല്‍ എത്തിയപ്പോള്‍ ഏഴാം വിക്കറ്റും വീണു. നാല് റണ്‍സെടുത്ത ആദില്‍ റഷീദിനെയും ഷമി തിരിച്ചയച്ചു. സ്‌കോര്‍ 143-ല്‍ എത്തിയപ്പോള്‍ എട്ടാം വിക്കറ്റും നഷ്ടം. റണ്ണൊന്നുമെടുക്കാതിരുന്ന അന്‍സാരിയെ അശ്വിന്‍ ബൗള്‍ഡാക്കി. പിന്നീട് ബൗളര്‍മാരായ ബ്രോഡിനെയും (5) ആന്‍ഡേഴ്‌സണെയും (0) അരങ്ങേറ്റക്കാരന്‍ ജയന്ത് യാദവ് അടുത്തടുത്ത പന്തുകളില്‍ എല്‍ബിഡബ്ല്യുവില്‍ കുടുക്കുകയായിരുന്നു. 34 റണ്‍സുമായി ജോണി ബെയര്‍സ്‌റ്റോവ് പുറത്താകാതെ നിന്നു.

സ്‌കോര്‍ ബോര്‍ഡ്

ഇന്ത്യ ഒന്നാമിന്നിങ്‌സ് 455

ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സ് 255

ഇംഗ്ലണ്ട് രണ്ടാമിന്നിങ്‌സ്

അലിസ്റ്റര്‍ കുക്ക് എല്‍ബിഡബ്ല്യു ബി ജഡേജ 54, ഹസീബ് ഹമീദ് എല്‍ബിഡബ്ല്യു ബി അശ്വിന്‍ 25, ജോ റൂട്ട് എല്‍ബിഡബ്ല്യു ബി മുഹമ്മദ് ഷാമി 25, ഡക്കറ്റ് സി സാഹ ബി അശ്വിന്‍ 0, മോയിന്‍ അലി സി കോഹ്‌ലി ബി ജഡേജ 2, സ്‌റ്റോക്ക്‌സ് ബി ജയന്ത് യാദവ് 6, ബെയര്‍സ്‌റ്റോവ് നോട്ടൗട്ട് 34, റഷിദ് സി സാഹ ബി ഷാമി 4, അന്‍സാരി ബി അശ്വിന്‍ 0, സ്റ്റുവര്‍ട്ട് ബ്രോഡ് എല്‍ബിഡബ്ല്യു ജയന്ത് യാദവ് 5, ആന്‍ഡേഴ്‌സണ്‍ എല്‍ബിഡബ്ല്യു ജയന്ത് യാദവ് 0, എക്‌സ്ട്രാസ് 3, ആകെ 97.3 ഓവറില്‍ 158.

വിക്കറ്റ് വീഴ്ച: 1-75, 2-87, 3-92, 4-101, 5-115, 6-115, 7-129, 8-143, 9-158, 10-158.

ബൗളിങ്: മുഹമ്മദ് ഷാമി 14-3-30-2, ഉമേഷ് യാദവ് 8-3-8-0, ആര്‍. അശ്വിന്‍ 30-11-52-3, രവീന്ദ്ര ജഡേജ 34-14-35-2, ജയന്ത് യാദവ് 11.3-4-30-3.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Kerala

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

India

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.