ബോസ്റ്റണ്‍: യുഎസിൽ മുസ്ലീമെന്ന് കരുതി സിഖ് യുവാവിന് നേരെ അധിഷേപം. പ്രശസ്തമായ ഹാര്‍വാര്‍ഡ് ലോ സ്കൂളില്‍ വിദ്യാര്‍ത്ഥിയായ ഹര്‍മാന്‍ സിംഗാണ് അപമാനത്തിന് ഇരയാകേണ്ടി വന്നത്.
ഹാര്‍വാര്‍ഡിലെ ഒന്നാം വാര്‍ഷ വിദ്യാര്‍ത്ഥിയായ ഹര്‍മാന്‍ മസാച്യൂസെറ്റ്സ് കേംബ്രിഡ്ജിനു സമീപമുള്ള ഒരു കടയിലേക്ക് പോകുന്പോഴാണ് ഒരാള്‍ തന്നെ പിന്തുടര്‍നെത്തിയതെന്ന് ഹര്‍മാന്‍ പറയുന്നു. മുസ്ലീം ആണെന്ന് വിളിച്ചാണ് തന്നെ പിന്നാലെ നടന്ന് ഒരാള്‍ അധിക്ഷേപിച്ചതെന്ന് ഹര്‍മാന്‍ പറഞ്ഞു. താന്‍ എവിടെ നിന്നാണെന്നും മറ്റും ഇയാള്‍ അന്വേഷിച്ചു. തനിക്കു നേര്‍ക്കുണ്ടായ അധിക്ഷേപത്തെ തടയാനും ആരും ശ്രമിച്ചില്ലെന്നും ഹര്‍മാന്‍ പറയുന്നു.
ഡൊണള്‍ഡ് ട്രംപ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനു പിന്നാലെ യു.എസില്‍ വംശീയാതിക്രമങ്ങള്‍ വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 200ല്‍ ഏറെ സംഭവങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
















