കൊച്ചി: ഇന്ത്യയില്‍ വനിതാ ഫുട്‌സാലിനു തുടക്കമിട്ട പരിശീലകന്‍ ജോമോന്‍ ജോസഫ് വിദേശ പരിശീലനത്തിനുള്ള തയ്യാറെടുപ്പില്‍. എറണാകുളം നാമക്കുഴി സ്വദേശിയായ ഇദ്ദേഹം, സായിയുടെ കേരള വനിതാ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനാണ്.
ബ്ലാസ്റ്റേഴ്‌സ് മുന്‍ പരിശീലകന്‍ ടെറിഫിലാന്റെ കീഴിലും, ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ടെക്‌നിക്കല്‍ ഡയറക്ടര്‍ ആയിരുന്ന സ്‌കോട്ടോ ഡൊനേലിന്റെ കീഴിലും പരിശീലനം പൂര്‍ത്തിയാക്കിയ ഇദ്ദേഹം ജര്‍മ്മനിയിലോ അമേരിക്കയിലോ പരിശീലിക്കാനാണ് ആഗ്രഹിക്കുന്നത്. ഇതിനായി നാട്ടില്‍ കടുത്ത പരിശീലനത്തിലാണ്.
കോട്ടയം മേവള്ളൂര്‍ കെ.എം.എച്ച്. ഹൈസ്‌കൂളിലെ കായികാധ്യാപകനാണ് ഇദ്ദേഹം. പരിശീലിപ്പിച്ച കുട്ടികളുടെ പ്രകടന മികവാണ് ജോമോന് ഈ അവസരം നല്‍കുന്നത്.
















