പാറശ്ശാല: ഹൈവേ പോലീസ് വാഹനം എതിര്‍ദിശയില്‍ നിന്നെത്തിയ കാറില്‍ ഇടിച്ച് കയറി. വന്‍അപകടം ഒഴിവായി. കഴിഞ്ഞ ദിവസം വെളുപ്പിന് 3 മണിയോടു കുടി അമരവിള ചെക്ക് പോസ്റ്റിന് സമീപമാണ് അപകടം. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരുമായി തിരുനെല്‍വേലിയിലേക്ക് പോകുകയായിരുന്ന കാറിലാണ് ഹൈവേ പോലീസ് വാഹനം ഇടിച്ചത്. പോലീസ് വാഹനത്തിന്റ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് ആരോപണമുണ്ട്. ടാക്‌സി വാഹനത്തിന്റെ വലത് ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. അപകടത്തില്‍പ്പെട്ട പോലീസ് വാഹനം സ്‌റ്റേഷനിലെത്തിക്കാതെ ഉടന്‍ സ്ഥലത്ത് നിന്നും മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: